ഇന്ത്യയുടെ അഭിമാന നിറമാണ് കുങ്കുമം: ജഴ്സി വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
ഇന്ത്യയുടെ അഭിമാന നിറമാണ് കുങ്കുമം: ജഴ്സി വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യൻ ടീം ഓറഞ്ച് ജഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. കാവിവത്കരണം എന്നായിരുന്നു ആരോപണം
ചെന്നൈ: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യൻ ടീമിന്റെ ജഴ്സിയുടെ നിറവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചില വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യൻ ടീം ലോക കപ്പ് മത്സരത്തിൽ പുതിയ നിറമുള്ള ജഴ്സി അണിഞ്ഞത്. അത് അഭിമാനകരമായ ഒരു ഇന്ത്യൻ നിറമാണെന്ന് അവർ ഉറപ്പാക്കുകയും ചെയ്തുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം. Also Read-ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന് ഓറഞ്ച് ജഴ്സി; കാവിവൽക്കരണമെന്ന് കോൺഗ്രസ്, എസ് പി എംഎൽഎമാർ 'ഐസിസിയുടെ ഒരു പുതിയ നിയമം അനുസരിച്ച് രണ്ട് ടീമുകൾക്ക് ഒരേ നിറമുള്ള ജഴ്സിയാണെങ്കിൽ ആതിഥേയരായ രാജ്യം ജഴ്സിയുടെ നിറം മാറ്റേണ്ട കാര്യമില്ല.. ഈ വ്യവസ്ഥ പ്രകാരമാണ് ഇന്ത്യൻ ടീം കുങ്കുമവും നീലയും നിറമുള്ള പുതിയ ജഴ്സി തെരഞ്ഞെടുത്തത്. തരൂർ വ്യക്തമാക്കി.
Also Read-നീല മാത്രമല്ല, ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയും ധരിക്കും 'ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണുന്നതിനായി താനും എത്തിയിരുന്നു. ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ച് കുങ്കുമ നിറമുള്ള ജാക്കറ്റാണ് താനും അണിഞ്ഞിരുന്നത്'. തരൂർ കൂട്ടിച്ചേർത്തു. ചെന്നൈയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. നേരത്തെ ഇന്ത്യൻ ടീമിന്റെ പുതിയ ജഴ്സി നിരവധി വിവാദങ്ങൾ ഉയർത്തിയിരുന്നു. ക്രിക്കറ്റ് ടീമിലും കാവിവത്കരണത്തിനായുള്ള നീക്കമാണെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു, പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ത്രിവർണ്ണ പതാകയിലുള്ള കുങ്കുമം രാജ്യത്തിന്റെ അഭിമാന നിറമാണ്. അത് ഏതെങ്കിലും ഒരു പാർട്ടി അനുഭാവത്തിന് മുന്നിൽ അടിയറവ് വയ്ക്കേണ്ട കാര്യമെന്താണെന്നും ചടങ്ങിലെ ഒരു ചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.