• HOME
  • »
  • NEWS
  • »
  • india
  • »
  • Meerut Train Fire | ട്രെയിനിൽ തീപിടിത്തം; ബോഗികൾ തള്ളിമാറ്റി യാത്രക്കാർ; എല്ലാവരും സുരക്ഷിതരെന്ന് റെയിൽവേ

Meerut Train Fire | ട്രെയിനിൽ തീപിടിത്തം; ബോഗികൾ തള്ളിമാറ്റി യാത്രക്കാർ; എല്ലാവരും സുരക്ഷിതരെന്ന് റെയിൽവേ

എഞ്ചിൻ ഭാഗത്തുണ്ടായ തീപിടിത്തം വളരെ പെട്ടെന്ന് തന്നെ സമീപത്തെ രണ്ട് ബോഗികളിലേക്കും പടർന്നു.

Image: ANI, Twitter

Image: ANI, Twitter

  • Share this:
    ഉത്തർപ്രദേശിലെ മീററ്റിന് സമീപം ട്രെയ്നിൽ തീപിടിത്തം. സഹറൻപുരിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന സഹറന്‍പുർ– ഡൽഹി പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ മീററ്റിന് സമീപമുള്ള ദൗറല സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ എഞ്ചിൻ ഭാഗത്തായി തീപിടിത്തമുണ്ടായത്. വളരെ പെട്ടെന്ന് തന്നെ സമീപത്തെ രണ്ട് ബോഗികളിലേക്കും തീ പടർന്നു.

    തീ പടരുന്നത് കണ്ട് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയ ഇവർ തീ കൂടുതൽ ബോഗികളിലേക്ക് പടരാതിരിക്കാൻ തീപിടിത്തമുണ്ടായ ബോഗികളിൽ നിന്നും മറ്റുള്ളവ തള്ളിമാറ്റാൻ തുടങ്ങി. വാർത്താ എജൻസിയായ എൻഎഐ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ യാത്രക്കാർ ഈ ബോഗികൾ തള്ളിമാറ്റുന്നതായി കാണാം.



    Also read- NSE Scam Case| NSE ക്രമക്കേട്: അറസ്റ്റിലേക്ക് വഴിയൊരുങ്ങുന്നു; ചിത്ര രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

    ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ വൈ കെ. താഹ മാധ്യമങ്ങളോട് പറഞ്ഞു.

    Quarry Accident| കര്‍ണാടക ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വാറി ദുരന്തം; 2 പേരുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

    കർണാടക (Karnataka) ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ ക്വാറി അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ‌ കണ്ടെത്തി. ദേശിയ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പാറ കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

    വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. വൈറ്റ്‌സ്റ്റോൺ ഹിൽ ക്വാറിക്കുള്ളിൽ പണിയെടുക്കുന്നതിനിടെ ക്വാറി തകർന്നതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ടിന് സമീപമുള്ള ബിലിക്കല്ലു ക്വാറി ഏരിയയിലെ മടഹള്ളി ഗ്രാമത്തിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇത്.

    Also Read- Russia-Ukraine War: ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

    ഗുഹയ്ക്കുള്ളിൽ ഖനിത്തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞുതാഴുകയായിരുന്നു. വെള്ളക്കല്ലുകളുടെ വലിയ പാറകൾ കുന്നിൽ നിന്ന് ഉരുണ്ട് ടിപ്പർ ലോറികളിലും വാഹനങ്ങളിലും ഇടിച്ച് മറിയുകയായിരുന്നു. വെള്ളിയാഴ്ച മൂന്നിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് പാറമട അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
    Published by:Naveen
    First published: