• HOME
  • »
  • NEWS
  • »
  • india
  • »
  • Sai Pallavi | 'എന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്'; വിശദീകരണവുമായി സായ് പല്ലവി

Sai Pallavi | 'എന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്'; വിശദീകരണവുമായി സായ് പല്ലവി

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സായ് പല്ലവി

  • Share this:
    കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സായ് പല്ലവി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വ്യക്തമാക്കി.

    ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് ലൈവ് വീഡിയോയില്‍ പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.

    'ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജീവിതത്തിന്റെ വില എനിക്കറിയാം. ഒരാള്‍ക്ക് മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല. അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായവരും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് പോലു മനസ്സിലാക്കാതെ' സായ് പല്ലവി പറഞ്ഞു.

    Also Read-Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു



    പരാമര്‍ശത്തിനെതിരെ ബജറംഗ്ദളിന്റെ പരാതിയില്‍ ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പൊലീസ് കഴിഞ്ഞദിവസം സായ് പല്ലവിയക്കെതിരെ കേസെടുത്തിരുന്നു. സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗ് പ്രചാരണവും നടന്നിരുന്നു.

    Also Read-Agnipath | 'മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന യുവാക്കള്‍ക്ക് ഈ പരിഷ്‌കാരം ആവശ്യം'; കങ്കണ

    താന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് തനിക്ക് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും കണ്ടു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നായിരുന്നു പല്ലവിയുടെ പരാമര്‍ശം.
    Published by:Jayesh Krishnan
    First published: