നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'എന്റെ മകൾ ഇന്ത്യക്കായി മെഡൽ നേടി; രാജ്യത്തിന് വേണ്ടി താങ്കൾ എന്ത് ചെയ്തു'; സിദ്ധാർത്ഥിനെതിരെ സൈനയുടെ പിതാവ്

    'എന്റെ മകൾ ഇന്ത്യക്കായി മെഡൽ നേടി; രാജ്യത്തിന് വേണ്ടി താങ്കൾ എന്ത് ചെയ്തു'; സിദ്ധാർത്ഥിനെതിരെ സൈനയുടെ പിതാവ്

    പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാർത്ഥിട്ട ട്വീറ്റാണ് വിവാദമായത്

    സിദ്ധാർത്ഥ്, സൈന നെഹ്‌വാൾ

    സിദ്ധാർത്ഥ്, സൈന നെഹ്‌വാൾ

    • Share this:
      ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ (Saina Nehwal) ലൈംഗിക ചുവയുള്ള ട്വീറ്റ് ഇട്ടെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലായ നടൻ സിദ്ധാർത്ഥിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് സൈനയുടെ പിതാവ് ഹർവീർ സിങ് നെഹ്‌വാള്‍. സൈനയ്‌ക്കെതിരെ സിദ്ധാർത്ഥ് ഉപയോഗിച്ച വാക്കുകൾ തന്നെ വളരെയധികം വിഷമിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവയെയായിരുന്നു സൈനയുടെ പിതാവിന്റെ പ്രതികരണം.

      'എന്റെ മകൾക്കെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ വളരെയധികം വിഷമമുണ്ടാക്കി. എന്റെ മകൾ രാജ്യത്തിനായി മെഡലുകൾ നേടിയ വ്യക്തിയാണ്. ഇന്ത്യക്കായി പുരസ്‌കാരങ്ങൾ നേടി. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്?'. ഹർവീർ സിങ് പ്രതികരിച്ചു.

      'ഇന്ത്യ ഒരു മഹത്തായ സമൂഹമാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. സൈനയ്ക്ക് മാധ്യമപ്രവർത്തകരുടെയും സഹതാരങ്ങളുടേയും പിന്തുണയുണ്ട്. കാരണം ഒരു കായിക താരം ഏതൊക്കെ തരം വെല്ലുവിളികളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് അവർക്കറിയാം'- അദ്ദേഹം കൂട്ടിച്ചേർത്തു.

      സിദ്ധാർത്ഥിന്റെ ട്വീറ്റ് വിവാദമായ വിഷയത്തിൽ സൈനയും തന്റെ പ്രതികരണം അറിയിച്ചിരുന്നു. ‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസലായില്ല. നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഈ ട്വീറ്റ് ശരിയായില്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’ സൈന പറഞ്ഞു.

      Also read- Actor Siddharth | സൈന നെഹ്‌വാളിനെതിരെ വിവാദ ട്വീറ്റ്; നടൻ സിദ്ധാർത്ഥിന് വനിതാ കമ്മീഷൻ നോട്ടീസ്

      പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) യാത്രയ്ക്കിടയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാർത്ഥിട്ട ട്വീറ്റാണ് വിവാദമായത്. "സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചാൽ ആ രാജ്യ൦ സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്. ഇതിനെതിരെ ഏറ്റവും ശക്തമായി തന്നെ ഞാൻ അപലപിക്കുന്നു." - ഇതായിരുന്നു സൈനയുടെ ട്വീറ്റ്.


      ഇതു റീട്വീറ്റ് ചെയ്ത് സിദ്ധാർത്ഥ് ഇട്ട കുറിപ്പിലെ ഒരു മോശം വാക്കാണ് താരത്തെ കുടുക്കിയത്. സംഭവം വിവാദമായതോടെ തന്റെ ട്വീറ്റിന് വിശദീകരണമാവുമായി രംഗത്ത് എത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും കെട്ടുകഥ എന്ന രീതിയിലാണ് ഉപയോഗിച്ചതെന്നും സൈനയെ ഒരു തരത്തിലും അധിക്ഷേപിക്കുവാനോ അവഹേളിക്കുവാനോ താൻ ഉദ്ദേശിച്ചരുന്നില്ല എന്നും സിദ്ധാർത്ഥ് വിശദീകരിച്ചു.





      ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

      സൈനയുടെ ഭർത്താവും ബാഡ്മിന്റൺ താരവുമായ പി കശ്യപും നടന്റെ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി മാന്യമായ ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാൻ തിരഞ്ഞെടുത്ത ഭാഷയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് താങ്കൾ കരുതിയതെന്ന് ഞാൻ ഊഹിക്കുന്നു’, കശ്യപ് കുറിച്ചു.
      Published by:Naveen
      First published:
      )}