ജമ്മുവിലെ രജൗരിയിൽ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പൂഞ്ചിലും പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വികാസ് കുണ്ഡൽ നിർദ്ദേശിച്ചു. ഈ വിവരം ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” സിആർപിസി സെക്ഷൻ 144 പ്രകാരം, രജൗരി ജില്ലാ മജിസ്‌ട്രേറ്റായ വികാസ് കുണ്ഡൽ പുറപ്പെടുവിക്കുന്ന ഉത്തരവ്.
ഈ ദിവസം മുതൽ പ്രദേശത്ത് പടക്ക നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുന്നു,” എന്നായിരുന്നു ഉത്തരവ്. ജില്ലയിലെ വിവാഹ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നത് പതിവാണ്. ഇത് പൊലീസിനും പട്ടാളക്കാർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പലപ്പോഴും സേനയിലെ ഉദ്യോഗസ്ഥർക്ക് പ്രത്യാക്രമണം നടത്തുന്നതിൽ കാലതാമസമുണ്ടാകാനും ഇത് കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ അത് ഏറെ അപകടമുണ്ടാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban, Firecrackers, Jammu Kashmir, Rajouri