ഇന്റർഫേസ് /വാർത്ത /India / Surgical Strikes 2.0: വ്യോമസേനയ്ക്ക് സല്യൂട്ടടിച്ച് രാഹുൽഗാന്ധി

Surgical Strikes 2.0: വ്യോമസേനയ്ക്ക് സല്യൂട്ടടിച്ച് രാഹുൽഗാന്ധി

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേന പൈലറ്റുമാര്‍ക്ക് താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുല്‍ ട്വീറ്റിലൂടെ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് വ്യോമസേന പാക് മണ്ണില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രതികരണവുമായി രംഗത്തെത്തി.ഇത് സത്യമെങ്കിൽ, ഇപ്പോൾ നടന്നത് ഒരു ചെറിയ ആക്രമണം എന്ന് ഒരിക്കലും കരുതാനാവില്ല. പക്ഷെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുന്നു- ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

    ഇന്ത്യ സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചു. പാക് അധിനിവേശ കശ്മീർ 'നമ്മുടെ സ്വന്തം ഭൂപ്രദേശം' ആണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതുകൊണ്ടുതന്നെ രാജ്യാന്തര നിയമങ്ങൾ‌ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും വ്യോമസേനയെ അഭിനന്ദിച്ച് രംഗത്തെത്തി.

    ഇന്ത്യൻ വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ട്വീറ്റ് ചെയ്തു.

    ആം ആദ്മി പാർട്ടി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യോമസേനയെ അഭിനന്ദിക്കുന്ന ബോളിവുഡ് സിനിമ ബോർഡറിലെ രംഗങ്ങളും പങ്കുവച്ചിട്ടുണ്ട്.

    മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ 'ജയ് ഹിന്ദ്' എന്ന് ട്വിറ്ററിൽ കുറിച്ചു.

    jai Hind.

    പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് രംഗത്തെത്തി.

    First published:

    Tags: Air force, Balakot, CRPF, Indian army, Islamabad, Jammu and kashmir, Jammu Kashmir, Pakistan, Pulwama, Pulwama Attack, Surgical strike by indian army in LOC, Surgical strikes 2.0, ആദിൽ അഹമ്മദ് ചാവേർ, ജെയ്ഷ് ഇ മൊഹമ്മദ്, പുൽവാമ ആക്രമണം, മിന്നലാക്രമണം 2.0, വ്യോമസേന, സർജിക്കൽ‌ സ്ട്രൈക്ക്സ് 2.0