ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോദയുടെ പാകിസ്ഥാൻ പരാമർശം കോൺഗ്രസിന് തലവേദനയാകുന്നു. 26/11 പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്ഥാനെ ആക്രമിക്കേണ്ടതില്ലെന്ന് പിത്രോദ പറഞ്ഞതാണ് വിവാദമായത്.
പുൽവാമ പോലെയുള്ള സംഭവങ്ങൾ എല്ലാ സമയത്തും നടക്കുന്നതാണ്. പുൽവാമ സംഭവത്തിന്റെ പേരിൽ പാകിസ്ഥാനെ ആക്രമിക്കേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു.
also read:
BREAKING: ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു; ജെയ്റ്റ്‌ലിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചുപ്രസ്താവന ബിജെപി വൻ രാഷ്ട്രീയ വിവാദമാക്കിയിരിക്കുകയാണ്. പിത്രോദയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. ഭീകരാക്രമണങ്ങളും പ്രകോപനങ്ങളും ഉണ്ടായിട്ടും പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കാതിരുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആവർത്തനം തന്നെയാണ് പിത്രോദയുടെ പരാമർശമെന്ന് മോദി പറഞ്ഞു. പാകിസ്ഥാന് വേണ്ടി കോൺഗ്രസ് സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തിലെ മരണ സംഖ്യയെയും പിത്രോദ ചോദ്യം ചെയ്തിരുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ആക്രമണങ്ങളെ കുറിച്ച് കൂടുതലൊന്നും അറിയില്ല. ഏതു സമയത്തും ആക്രമണങ്ങൾ ഉണ്ടാകുന്നു. മുംബൈയിലും ആക്രമണം ഉണ്ടായി. അന്നും നമ്മൾ പ്രതികരിച്ചു. ഇത് ശരിയായ സമീപനം അല്ല- 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടാനിടയായ ആക്രമണത്തെ കുറിച്ച് പിത്രോദ ഇങ്ങനെയാണ് പ്രതികരിച്ചത്.
കുറച്ചു ഭീകരരെ മാത്രം വെച്ച് ഒരു രാജ്യത്തെ വിലയിരുത്തരുതെന്നും പിത്രോദ പറഞ്ഞു. എട്ട് പേർ(26/11)വന്നു, എന്തൊക്കെയോ ചെയ്തു. അതിന്റെ പേരിൽ പാകിസ്ഥാനെ ഒന്നടങ്കം പഴിക്കരുത്. കുറച്ചു പേർ എന്തൊക്കെയോ ചെയ്തതിന്റെ പേരിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും വിമര്‍ശിക്കപ്പെടുന്നു. ഞാൻ അതിൽ വിശ്വസിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിത്രോദ വിവാദ പരാമർശം നടത്തിയതിൽ അദ്ദേഹത്തെ രാഹുൽ ഗാന്ധി ശാസിച്ചതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.