പ്രീ പ്രൈമറി കൂടി ഉള്‍പ്പെടുത്തി ബാഗില്ലാ ദിവസങ്ങള്‍ പ്രാത്സഹിപ്പിച്ചു കൊണ്ടു രാജ്യത്തെ എല്ലാ സ്കൂളുകളിലും സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചും
2026 വരെയായി സമഗ്ര ശിക്ഷ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മൂന്നാം ക്ലാസ് കഴിയുമ്പോഴേക്കും എഴുത്തിലും വായനയിലും കണക്കിലും അടിസ്ഥാനം ഉറപ്പിക്കാന്‍ നിപൂണ്‍ ( നാഷണല്‍ മിഷന് ഓണ്‍ ഫൗണ്ടേഷന് ലിറ്ററസി ആന്‍ഡ് ന്യൂ മറസി )ഭാരത് പദ്ധതി നടപ്പിലാക്കും. 6 മുതൽ12 വരെ ക്ലാസുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നത് ഉള്‍പ്പെടെ ദേശീയ വിദ്യാഭ്യാസനയത്തിലെ വിവിധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനും അനുരാഗ് ഠാക്കൂറും അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്സര്ക്കാര് സ്കൂളുകളിലും പ്ലേ ക്ലാസ്, മൂന്നു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം 500 രൂപ യുടെ വീതം കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നല്‍കും.
ബാഗില്ലാ ദിവസങ്ങള്‍ പ്രോത്സാഹിപ്പിക്കും
എല്ലാ സ്കൂളുകളിലും സ്മാര്‍ട് ക്ലാസ് റൂമുകള്‍
സമഗ്ര ശിക്ഷണം വിലയിരുത്താന്‍ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്
വിവിധ സ്കൂളുകളെ ബന്ധിപ്പിക്കാന്‍ സ്കൂള്‍ കോംപ്ലക്സ്
ഭാവിയില്‍ ആവശ്യമുള്ള തൊഴിലുകളില്‍ പരിശീലനത്തിന് പോളിടെക്നിക്നിക്കുകളെയും ഐടിഐകളെയും ഉപയോഗപ്പെടുത്തും
പരമ്പരാഗത തൊഴില്‍ ഇന്റേണ്‍ ഷിപ്പ് സൗകര്യം
എല്ലാ സംസ്ഥാനങ്ങളിലും ശിശുസംരക്ഷണ കമ്മീഷന്
അധ്യാപകര്‍ക്കും അംഗനവാടി അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം
വിദൂര പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി വരെ യാത്രാസൗകര്യം
കൊഴിഞ്ഞുപോകുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ പ്രത്യേക പദ്ധതി
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പുതിയ വിഷയങ്ങള്‍
അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന
ഖേലോ ഇന്ത്യയില്‍ മെഡല്‍ നേടുന്ന രണ്ട് കുട്ടികളുള്ള സ്കൂളിന് 25,000 രൂപ ഗ്രാന്‍ഡ്
പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസം റാണി ലക്ഷ്മി ഭായ് ആത്മരക്ഷാ പ്രതീക്ഷ പ്രശിക്ഷണ്‍ പദ്ധതിയില്‍ കായിക പരിശീലനം.
ഗേള്‍സ് ഹോസ്റ്റലുകള്‍ക്കുള്ള സാമ്പത്തിക സഹായം 25 ലക്ഷത്തില്‍ നിന്നും 40 ലക്ഷമാക്കും
കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളില്‍ 12 ക്ലാസ് വരെ പഠനസൗകര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.