• HOME
  • »
  • NEWS
  • »
  • india
  • »
  • സമാജ് വാദി പാർട്ടി സ്ഥാപകനേതാവും മുൻപ്രതിരോധമന്ത്രിയുമായ മുലായംസിങ് യാദവ് അന്തരിച്ചു

സമാജ് വാദി പാർട്ടി സ്ഥാപകനേതാവും മുൻപ്രതിരോധമന്ത്രിയുമായ മുലായംസിങ് യാദവ് അന്തരിച്ചു

കഴിഞ്ഞ കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന മുലായംസിങ് യാദവ് ഗുരുഗ്രാം ലോന്ദ ആശുപത്രിയിൽവെച്ചായിരുന്നു അന്തരിച്ചത്.

  • Share this:
    ന്യൂഡൽഹി: സമാജ്‌വാദ് പാർട്ടി സ്ഥാപകനും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും യുപി മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്(82) അന്തരിച്ചു. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുലായം ഇന്ന് രാവിലെയാണ് അന്തരിച്ചത്. മുലായം സിംഗ് യാദവിന്റെ മകൻ അഖിലേഷ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പിതാവിന്റെ വിയോഗം സ്ഥിരീകരിച്ചു. “എന്റെ ബഹുമാന്യനായ പിതാവും എല്ലാവരുടെയും നേതാവും ഇനിയില്ല - അഖിലേഷ് യാദവ്,” ട്വീറ്റ് ചെയ്തു.


    10 തവണ നിയമസഭയിലേയ്‌ക്കും ഏഴ്‌ തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു.   ഭാര്യമാർ: പരേതരായ   മാലതി ദേവി, സാധന ഗുപ്‌ത. ഉത്തർപ്രദേശ്‌ മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർടി ദേശീയ അധ്യക്ഷനുമായ അഖിലേഷ്‌ യാദവ്‌ മകനാണ്‌.

    मेरे आदरणीय पिता जी और सबके नेता जी नहीं रहे - श्री अखिलेश यादव




    82 കാരനായ മുലായം സിംഗ് യാദവ് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. സമാജ് വാദി പാർട്ടി സ്ഥാപകനേതാവ് കൂടിയായ മുലായം സിങ് യാദവ് ഓഗസ്റ്റ് 22 മുതൽ മേദാന്തയിൽ ചികിത്സയിലായിരുന്നു. ജൂലൈയിലും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    ഒക്‌ടോബർ 2 ഞായറാഴ്ച മുലായം സിങ്ങിന്റെ ആരോഗ്യനില മോശമാണെന്ന് എസ്പി അറിയിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷുമായി സംസാരിച്ച് പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു.

    Summary- Mulayam Singh Yadav Paases Away: Samajwad Party founder and former UP Chief Minister Mulayam Singh Yadav (82) passed away. Mulayam, who was under treatment for a long time, passed away this morning. Mulayam Singh Yadav's son Akhilesh confirmed his father's demise through the party's official Twitter page. "My respected father and leader of all is no more - Akhilesh Yadav tweeted.
    Published by:Anuraj GR
    First published: