HOME » NEWS » India » SAMAJWADI PARTY LEADS BJP IN UTTAR PRADESH PANCHAYAT POLLS

ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ് സമാജ്‌വാദി പാർട്ടി മുന്നിൽ

കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ ജനപ്രീതിയുടെ പ്രധാന അളവുകോലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

News18 Malayalam | news18-malayalam
Updated: May 5, 2021, 3:14 PM IST
ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ് സമാജ്‌വാദി പാർട്ടി മുന്നിൽ
akhilesh-yadav-pti
  • Share this:
കാൺപുർ; ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി മുന്നിട്ടുനിൽക്കുന്നു. ബുധനാഴ്ചയും തുടരുന്ന വോട്ടെണ്ണലിൽ അന്തിമ കണക്കുകൾ പ്രകാരം പ്രതിപക്ഷ പാർട്ടിയുടെ പിന്തുണയുള്ള ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ 742 പേർ ലീഡ് നേടുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്. അതേസമയം സംസ്ഥാന ഭരണകക്ഷിയായ ബിജെപിയുടെ 679 ഓളം പേരാണ് മുന്നിട്ടുനിൽക്കുകയോ ജയിക്കുകയോ ചെയ്തിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ ജനപ്രീതിയുടെ പ്രധാന അളവുകോലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുടെ പിന്തുണയോടെ 320 ഓളം സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സീറ്റുകൾ നേടിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മടങ്ങിവരവിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് പിന്തുണയ്ക്കുന്ന 270 സ്ഥാനാർത്ഥികൾ മുന്നിലാണ്. ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ പുതുതായി രൂപംകൊണ്ട പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചു പലരെയും അത്ഭുതപ്പെടുത്തി. സംസ്ഥാന വ്യാപകമായി 1,309 സ്വതന്ത്ര സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്തുകളിൽ മികച്ച ജയം നേടിയിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിന്‍റെ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ സ്വന്തം ചിഹ്നങ്ങളിലല്ല മത്സരിക്കുന്നത്.

കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും സുപ്രീംകോടതി ഇത് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് മെയ് 2 ന് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചത്. സ്ഥാനാർത്ഥികളെയും അവരുടെ ഏജന്റുമാരെയും കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച ശേഷം മാത്രമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) അറിയിച്ചിരുന്നു. മുമ്പ് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധിക്കുകയോ അല്ലെങ്കിൽ രണ്ട് വാക്സിൻ ഡോസുകൾ എടുത്തിള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. കൊറോണ വൈറസ് കേസുകൾ വൻതോതിൽ വർദ്ധിച്ചിട്ടും സംസ്ഥാനത്തെ ആശുപത്രികളും ശ്മശാനങ്ങളും രോഗികളെയും മൃതദേഹങ്ങളുംകൊണ്ട് നിറഞ്ഞിട്ടും തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോയത് വിവാദത്തിന് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 700 ഓളം അധ്യാപകർ പകർച്ചവ്യാധി മൂലം മരണമടഞ്ഞു. ചൊവ്വാഴ്ച ഉത്തർപ്രദേശ് സർക്കാർ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 25,858 പുതിയ കേസുകളും 352 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 8.69 ലക്ഷത്തിലധികം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ 7.32 ലക്ഷത്തിലധികം സീറ്റുകൾ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 58,176 ഗ്രാമപ്രധാനിലേക്കും 75,852 ക്ഷത്ര (ബ്ലോക്ക്) പഞ്ചായത്തുകളിലും 3,050 സില്ലാ(ജില്ലാ) പഞ്ചായത്തുകളിലും ഉണ്ട്. 3.19 ലക്ഷത്തിലധികം സ്ഥാനാർത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തതായും 3.27 ലക്ഷം പഞ്ചായത്ത് സീറ്റുകളിൽ ഫലം പ്രഖ്യാപിക്കുന്നതിനായി വോട്ടുകൾ എണ്ണുന്നതായും ബാക്കി സീറ്റുകളിൽ എതിരില്ലാതെ തുടരുന്നതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആഴ്ച അറിയിച്ചു. ഏപ്രിൽ 15 മുതൽ 29 വരെ നാല് ഘട്ടങ്ങളിലായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമപ്രധാൻ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ നാല് തലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
Published by: Anuraj GR
First published: May 5, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories