ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി (Samajwadi party) ആസ്ഥാനത്തിന് മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമം (suicide Attempt). ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പാര്‍ട്ടിപ്രവര്‍ത്തകരും പോലീസും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
അലിഗഡിലെ സമാജ്വാദി പാര്‍ട്ടിയുടെ മുഖമായ ആദിത്യ ഠാക്കൂറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജനുവരി 13ന് സമാജ്വാദി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേതാവിന്റെ ആത്മഹത്യാ ശ്രമം.
ഞായറാഴ്ച രാവിലെ നടന്ന ആത്മഹത്യാ ശ്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തന്നെ തടയരുതെന്ന് പോലീസിനോട് പൊട്ടിക്കരഞ്ഞു കൊണ്ട് ആദിത്യ പറയുന്നത് വിഡിയോയില്‍ കാണാന്‍ കഴിയും. എനിക്കു വേണ്ടത് നീതിയാണ്. നിങ്ങള്‍ എന്നെ ജയിലില്‍ അടച്ചാലും എന്റെ തീരുമാനത്തിനു മാറ്റമില്ലെന്നും ജീവനൊടുക്കുമെന്നും ആദിത്യ ഠാക്കൂര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ സ്ഥാനാര്‍ഥിത്വം തട്ടിയെടുത്ത് പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയെന്നും വിഡിയോയില്‍ ആദിത്യ ഠാക്കൂര്‍ ആരോപിക്കുന്നു.
M K Stalin | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെന്നി ക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. 'കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും' സ്റ്റാലിന്റെ ട്വീറ്റ് പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. 81,30,000 രൂപ ചെലവാക്കി 1995ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മദ്രാസ് സംസ്ഥാനത്തെ കൊടിയ വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരത്തിനായി തിരുവിതാംകൂര്‍ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിര്‍മിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.