ഇന്റർഫേസ് /വാർത്ത /India / Aryan Khan Case| കൈക്കൂലി ആരോപണം: ആര്യൻഖാൻ ഉൾപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാംഖഡെയെ നീക്കി

Aryan Khan Case| കൈക്കൂലി ആരോപണം: ആര്യൻഖാൻ ഉൾപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാംഖഡെയെ നീക്കി

സമീർ വാംഖഡെ

സമീർ വാംഖഡെ

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ (Sanjay Singh) നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കും.

  • Share this:

ന്യൂഡല്‍ഹി: ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി (Drug Party) ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന എന്‍സിബി (NCB) ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയെ (Sameer Wankhede)നീക്കി. കൈക്കൂലി ആരോപണം (Bribery Allegation)നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകന്‍ ആര്യന്‍ ഖാന്‍ (Aryan Khan) ഉള്‍പ്പെട്ട കേസ് ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ (Sanjay Singh) നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കും.

"ഞാൻ ഇപ്പോഴും മുംബൈ എൻസിബി സോണൽ ഓഫീസർ തന്നെയാണ്. ആരോപണങ്ങളിൽ ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഇപ്പോൾ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. എനിക്ക് പ്രശ്‌നങ്ങളുണ്ടായ കേസുകൾ കൈമാറി. മറ്റ് കേസുകൾ ഇപ്പോഴും എൻസിബിയുടെ പരിധിയിലാണ്,"- മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

സി‌എൻ‌എൻ-ന്യൂസ് 18 പ്രത്യേകമായി നേടിയെടുത്ത വിവരങ്ങൾ അനുസരിച്ച്, വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചു കഴിഞ്ഞു. മാത്രമല്ല, എൻസിബിയിൽ നിന്ന് മറ്റ് അഞ്ച് ഉയർന്ന കേസുകൾ കൈമാറാൻ എൻസിബി ഡയറക്ടർ ജനറൽ തീരുമാനിച്ചതായും ഡൽഹിയിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. മുംബൈ സോണൽ യൂണിറ്റിൽ നിന്ന് അതിന്റെ കേന്ദ്ര യൂണിറ്റിലേക്കാകും കേസ് കൈമാറുക.

Also Read- J&K | ജമ്മു കശ്മീരിൽ ഭീകരവാദം അവസാന ഘട്ടത്തിലേയ്ക്ക്; യുവാക്കൾ മുഖ്യധാരയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു: കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്

കേസുമായി ബന്ധപ്പെട്ട് ഉയർന്ന കൈക്കൂലി ആരോപണത്തിൽ വാംഖഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതിന് പുറമെ സമീർ വാംഖഡെയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംഖഡെ യു പി എസ് സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു സമീർ വാംഖഡെയ്ക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം.

English Summary: Narcotics Control Bureau (NCB) Zonal Director Sameer Wankhede, who is facing a slew of allegations ranging from bribery, extortion and questions over his ‘extravagant’ personal lifestyle, has been removed from his role as the lead investigator in the Mumbai drugs bust case in which Bollywood superstar Shah Rukh Khan’s son Aryan Khan is an accused.

First published:

Tags: Anti Narcotic, Aryan khan, Shah Rukh Khan