• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row |ഹിജാബ് ഹർജി കേൾക്കുന്ന ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം; കന്നഡ നടൻ അറസ്റ്റിൽ

Hijab Row |ഹിജാബ് ഹർജി കേൾക്കുന്ന ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം; കന്നഡ നടൻ അറസ്റ്റിൽ

ചേതനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്

ചേതൻ കുമാർ അഹിംസ

ചേതൻ കുമാർ അഹിംസ

  • Last Updated :
  • Share this:
    ബെംഗളൂരു ∙ ഹിജാബ് കേസിലെ (Hijab Row) ഹർജികൾ കേൾക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ (High Court Judge) അപകീർത്തി പരാമർശം നടത്തിയ കന്നഡ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ ചേതൻ കുമാർ അഹിംസ (Chetan Kumar Ahimsa) അറസ്റ്റിൽ. ചൊവ്വാഴ്ച ബെംഗളൂരു പോലീസാണ് (Bengaluru Police) ചേതനെ അറസ്റ്റ് ചെയ്തത്.

    കർണാടകയിലെ ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള കേസിൽ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇവരിൽ ഒരാൾക്കെതിരെയാണ് ചേതൻ ട്വിറ്ററിലൂടെ അപകീർത്തി പരാമർശം നടത്തിയത്. മൂന്നംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിതിനെതിരെ ഫെബ്രുവരി 16 നാണ് ട്വീറ്റ് ചെയ്തത്. ജസ്റ്റിസ് കൃഷ്ണ രണ്ട് വർഷം മുൻപ് ബലാത്സംഗക്കേസിൽ നടത്തിയ പരാമർശം ചർച്ചയാക്കിയായിരുന്നു ട്വീറ്റ്. 2020 ജൂൺ 27ന് ഈ വിഷയത്തിൽ പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ചേതന്റെ പരാമർശ൦.

    ‘ബലാത്സംഗക്കേസിൽ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് സ്കൂളുകളിൽ ഹിജാബ് അനുവദിക്കണോ വേണ്ടയോ എന്ന കേസിൽ വാദം കേൾക്കാനിരിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ’ എന്നായിരുന്നു ചേതന്റെ ട്വീറ്റ്.

    Also read - Hijab Row | കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് വിലക്കിയ സംഭവം;ത്രിവര്‍ണ്ണ ഹിജാബ് ധരിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

    ചേതനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505(2), 504 എന്നിവ പ്രകാരം ചേതനെതിരെ സ്വമേധയാ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സെന്‍ട്രല്‍ ഡിവിഷന്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എം എൻ അനുചേത് പറഞ്ഞു.

    Hijab Row | ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് കീഴിൽ വരുന്നതല്ല: കർണാടക സർക്കാർ ഹൈക്കോടതിയിൽ

    സ്ഥാപനങ്ങളുടെ  അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുശ്ചേദത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി വാദിച്ചു.

    ഹിജാബ് ധരിക്കാനുള്ള അവകാശം ആർട്ടിക്കിൾ 19(1)(എ) യുടെ കീഴിലാണ് വരുന്നത്, ആർട്ടിക്കിൾ 25 അല്ല. ഒരാൾ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 'സ്ഥാപന അച്ചടക്കത്തിന് വിധേയമായി' ഒരു നിയന്ത്രണവുമില്ല," നവാദ്ഗി കർണാടക ഹൈക്കോടതിയെ അറിയിച്ചു.

    Also read-Hijab Row |നെറ്റിയില്‍ സിന്ദൂരക്കുറിയിട്ടെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞു; കോളേജില്‍ പ്രവേശിപ്പിച്ചില്ല

    ഈ കേസില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്ത് ഹിജാബ് ധരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റെവിടെയും ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല. ഹിജാബ് ധരിക്കുന്നത് മതത്തിന്‍റെ അടിസ്ഥാന ആചരണത്തില്‍പെടുന്നതാണ് എന്ന വാദം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കുന്ന ഒരു സ്വഭാവം അതിനുണ്ട്, അത് ധരിക്കാത്തവര്‍ സമുദായത്തിന് പുറത്തുപോകും എന്ന പ്രതീതി ഉണ്ടാക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍  വാദിച്ചു.
    Published by:Naveen
    First published: