നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Sanjeevani - A Shot Of Life: കോവിഡ് വാക്സിനേഷൻ ബോധവൽക്കരണ ക്യാമ്പയി‌നുമായി നെറ്റ്‌വർക്ക്18ഉം ഫെഡ‍റൽ ബാങ്കും

    Sanjeevani - A Shot Of Life: കോവിഡ് വാക്സിനേഷൻ ബോധവൽക്കരണ ക്യാമ്പയി‌നുമായി നെറ്റ്‌വർക്ക്18ഉം ഫെഡ‍റൽ ബാങ്കും

    ഈ സംരംഭം വഴി ഇന്ത്യയിലെ ഓരോ പൗരനെയും കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിന്റെ പ്രസക്തി അറിയിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

    Sanjeevani - A Shot Of Life

    Sanjeevani - A Shot Of Life

    • Share this:
      ലോക ആരോഗ്യ ദിനമായ ഏപ്രിൽ 7 ന് ‘സഞ്ജീവനി ഷോട്ട് ഓഫ് ലൈഫ്’ എന്ന പുതിയ ക്യാമ്പയിനുമായി രംഗത്തെത്തുകയാണ് നെറ്റ്‌വർക്ക്18. ആളുകളിൽ വാക്സിനേഷനെ കുറിച്ച് കൂടുതൽ ബോധവത്കരണം നടത്താനും, കുത്തിവെപ്പ് സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കാനും വേണ്ടിയുള്ള പദ്ധതിയാണിത്. ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയായ ഈ സംരംഭം വഴി ഇന്ത്യയിലെ ഓരോ പൗരനെയും കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിന്റെ പ്രസക്തി അറിയിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

      ഈ വർഷം ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലുടനീളം ഉള്ള വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യയിൽ കോവീഷീൽഡ്, കോവാക്സി൯ തുടങ്ങി രണ്ട് വാക്സിനുകളാണ് നിലവിള്ളത്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി രാജ്യത്തെ ഡ്രഗ്സ് റെഗുലേറ്ററിൽ നിന്ന് രണ്ടു വാക്സിനുകൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ലഭിച്ച ഇന്ത്യക്കാരി ഒരു ശുചിത്വ തൊഴിലാളിയാണ്.

      Also Read- ഇന്ത്യയില്‍ ഇതുവരെ 7.5 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു

      മാർച്ച് ഒന്നു മുതൽ 60 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കും, അസുഖ ബാധിതരായ 45 - 59 വയസ്സിനിടയിൽ പ്രായമുള്ള ആളുകൾക്കുമാണ് വാക്സിൻ ലഭിച്ചിരുന്നത്. എന്നാൽ ഏപ്രിൽ ഒന്നു മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും വാക്സിൻ ലഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് മാർച്ച് 28ന് മാത്രം 2,60,653 പേർക്ക് വാക്സി൯ കുത്തിവെച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊറോണവൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടം തുടങ്ങിയിരിക്കുന്നു എന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്സി൯ ഡ്രൈവിന് വേഗത കൂട്ടുന്നത്.

      Also Read- COVID 19| മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ

      ഏപ്രിൽ 7 ന് ഫെഡറൽ ബാങ്കുമായി സഹകരിച്ചു 'സഞ്ജീവനി' തുടങ്ങും. അമൃത്‌സറിൽ വച്ച് നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സോനു സൂദ് പങ്കെടുക്കും. ഈ ഉദ്യമത്തിന്റെ അംബാസിഡർ കൂടിയാണ് അദ്ദേഹം. വാക്സിൻ സ്വീകരിച്ചാണ് അദ്ദേഹം ഈ പരിപാടി ഉദ്ഘാടനം ചെയ്യുക. ഇന്ത്യയിലെ ജനസംഖ്യയുടെ 66 ശതമാനം പേരും വിദൂര ഗ്രാമങ്ങളിലാണ് താമസിക്കുന്നത് എന്നത് കൊണ്ട് അവർക്ക് വാക്സി൯ സ്വീകരിക്കുക എന്നത് അത്ര എളുപ്പമാവില്ല.

      കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇ൯ഡോർ, അമൃത്‌സർ, നാഷിക്, ഗുണ്ഡൂർ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ വാക്സിനേഷൻ പരിപാടി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. സഞ്ജീവനി ഉദ്ഘാടനത്തിന് ഭാഗമായി ‘സഞ്ജീവനി ഗാഡി’ എന്ന വാഹനത്തിൻറെ ഫ്ലാഗ് ഓഫ് കർമ്മവും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന ഈ വാഹനം വാക്സിനേഷനെ കുറിച്ച് ബോധവൽക്കരണം നടത്താനും, തെറ്റായ വാർത്തകളെ കുറിച്ചുള്ള സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒന്പത് മാസം നീണ്ടുനിൽക്കുന്ന ഈ സഞ്ജീവനി ക്യാമ്പയിന് എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട് അധികൃതർ.
      Published by:Rajesh V
      First published:
      )}