ന്യൂഡല്‍ഹി: പ്രസിദ്ധ സന്തൂര്‍ വാദകനും (Santoor Maestro) സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി (Bhajan Sopori) അന്തരിച്ചു. 73 വയസായിരുന്നു. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മരണ സംഭവിച്ചത്. ഈ മാസം 22ന് 74 വയസ് തികയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. ന്യൂഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
ജമ്മു കശ്മീരിലെ സോപോറാണ് ജന്മദേശം. സന്തൂര്‍ വാദക കുടുംബത്തില്‍ ജനിച്ച ഭജന്‍ സോപോരിയുടെ കുടുംബത്തിന്റെ ആറ് തലമുറയിലും സന്തൂര്‍ വാദകരുണ്ട്. പത്ത് വയസ് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കച്ചേരി.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതവും മുത്തശ്ശന്‍ എസ്സി സോപോരിയില്‍ നിന്നും പിതാവ് ശംഭൂ നാഥില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച ഭജന്‍ സോപോരി ബെല്‍ജിയം, ഈംഗ്ലണ്ട്, ഈജിപ്ത്, ജര്‍മനി, നോര്‍വേ, സിറിയ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
Also Read-
Singer KK Death| കൃത്യസമയത്ത് CPR നൽകിയിരുന്നെങ്കിൽ കെകെയെ രക്ഷിക്കാമായിരുന്നു: പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ1992 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച ഭജന്‍ സോപോരിയ്ക്ക് 2004 ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. 2009 ല്‍ ബാബാ അലാവുദീന്‍ ഖാന്‍ പുരസ്‌കാരവും 2011 ല്‍ മാഥുര്‍ പുരസ്‌കാരവും ലഭിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Also Read-
KK Funeral| ഹരിഹരൻ, ശങ്കർ മഹാദേവൻ, അൽക യാഗ്നിക്.... ; പ്രിയ ഗായകന് യാത്രാമൊഴി ചൊല്ലാൻ പ്രമുഖരെത്തിപണ്ഡിറ്റ് ഭജൻ സോപോരി ജമ്മു കശ്മീരിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള സാംസ്കാരിക കണ്ണിയായി കണക്കാക്കപ്പെടുന്നു. സന്തൂരിലെ വിശുദ്ധൻ, തന്ത്രികളുടെ രാജാവ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.
English Summary: Santoor maestro Bhajan Sopori passed away on Thursday, June 2. According to a report in PTI, Bhajan Sopori, 73, passed away at a Gurugram hospital following a battle with colon cancer. “He was diagnosed with colon cancer last year in June. We admitted him to Fortis, Gurugram, three weeks back for immunotherapy treatment. It didn’t work for him and his health deteriorated," his son Abhay told PTI.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.