നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ശാരദ ചിട്ടി തട്ടിപ്പ്: മുൻ പൊലീസ് മേധാവിക്കെതിരെ സിബിഐ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് സുപ്രീംകോടതി

    ശാരദ ചിട്ടി തട്ടിപ്പ്: മുൻ പൊലീസ് മേധാവിക്കെതിരെ സിബിഐ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് സുപ്രീംകോടതി

    ആരോപണങ്ങളിൽ കണ്ണടയ്ക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. സിബിഐ തുറന്നു കാട്ടിയിരിക്കുന്നത് വളരെ വളരെ ഗുരുതരമായ ആരോപണങ്ങളാണെന്നും കോടതി വ്യക്തമാക്കി.

    news18

    news18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് മുൻ കമ്മീഷ്ണർ രാജീവ് കുമാറിനെതിരെ സിബിഐ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളെന്ന് സുപ്രീംകോടതി. കേസിൽ രാജീവ് കുമാറിന്റെ ഇടപെടലുകളെ കുറിച്ചുള്ള പുതിയ റിപ്പോർട്ടിലെ ആരോപണങ്ങളെയാണ് ഗുരുതരമെന്ന് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്.

      ആരോപണങ്ങളിൽ കണ്ണടയ്ക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. സിബിഐ തുറന്നു കാട്ടിയിരിക്കുന്നത് വളരെ വളരെ ഗുരുതരമായ ആരോപണങ്ങളാണെന്നും കോടതി വ്യക്തമാക്കി. കുമാറിനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ട് ആപ്ലിക്കേഷൻ ഫയൽ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

      also read: അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാക്കിയ 30,000 ഭൂപടങ്ങൾ ചൈന നശിപ്പിച്ചു

      ചിട്ടി തട്ടിപ്പ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി രാജീവ് കുമാർ ആയിരുന്നു. ആപ്ലിക്കേഷൻ ഫയൽ ചെയ്യാൻ അന്വേഷണ ഏജൻസിക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

      സിബിഐ ആപ്ലിക്കേഷൻ ഫയൽ ചെയ്ത് ഏഴ് ദിവസത്തിനകം കുമാറിനും മറ്റുള്ളവർക്കും ഹർജിയിൽ പ്രതികരിക്കാം. അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ പേരിലും തെളിവ് നശിപ്പിച്ചതിന്റെ പേരിലും സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവർക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

      ഫെബ്രുവരി 3ന് കുമാറിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഹർജി നൽകിയത്. സിബിഐക്കെതിരെ മമത ബാനർജിയും സ്ഥലത്തെത്തി പ്രതിഷേധം നടത്തിയിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മമതയുടെ സമരം.
      First published:
      )}