• HOME
 • »
 • NEWS
 • »
 • india
 • »
 • Sarswati samman award 2020 | ദളിത് സാഹിത്യകാരന്‍ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

Sarswati samman award 2020 | ദളിത് സാഹിത്യകാരന്‍ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് ലിമ്പാളെയുടെ സനാതന്‍.

Sharankumar-kamble

Sharankumar-kamble

 • Share this:
  ന്യൂഡല്‍ഹി: മറാഠി സാഹിത്യകാരനും ദളിത് സാഹിത്യ രംഗത്തെ പ്രശസ്തനുമായ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം. സാഹിത്യ രംഗത്ത് രാജ്യത്ത് നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം. 2018ല്‍ പുറത്തിറങ്ങിയ ലിമ്പാളെയുടെ സനാതന്‍ എന്ന കൃതിക്കാണ് അംഗീകാരം ലഭിച്ചത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

  ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് ലിമ്പാളെയുടെ സനാതന്‍. മുഗള്‍, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം ഈ കൃതിയില്‍ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ദലിത്, ഗോത്ര വര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും കൃതിയില്‍ ലിമ്പാളെ വിശദീകരിക്കുന്നു.

  മഹാരാഷ്ട്രയിലെ സോളാപുരിലെ ഹന്നൂര്‍ ഗ്രമത്തിലാണ് ഡോ. ശരണ്‍ കുമാര്‍ ലിമ്പാളെ ജനിച്ചത്. കോലാപുര്‍ ശിവാജി സര്‍വകലാശാലയില്‍ നിന്ന് മറാഠി ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടി. ശേഷം മറാഠി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കന്‍ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തില്‍ പിഎച്ച്ഡി നേടുകയും ചെയ്തു. ശിവാജി സര്‍വലാശാലയില്‍ പ്രൊഫസറായും ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  അദ്ദേഹത്തിന്റെ ആത്മകഥ അക്കര്‍മാശി മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ മൊഴിമാറ്റം നടത്തുകയും നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ പുസ്തകത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തില്‍ നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എനനിവര്‍ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യത്തിനാണ് പുരസ്‌കാരം നല്‍കുന്നത്.

  ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

  ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

  പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.

  സരസ്വതി സമ്മാൻ ജേതാക്കൾ

  1991 ഹരിവംശ്റായ് ബച്ചൻ

  1991 ഹരിവംശ്റായ് ബച്ചൻ

  1992 രമാകാന്ത് രഥ്

  1993 വിജയ് ടെണ്ടുൽക്കർ

  1994 ഹർഭജൻ സിങ്

  1995 ബാലാമണിയമ്മ

  1996 ഷംസുർ റഹ്മാൻ ഫാറൂഖി

  1997 മനുഭായ് പഞ്ചോലി

  1998 ശംഖ ഘോഷ്

  1999 ഇന്ദിര പാർഥസാരഥി

  2000 മനോജ് ദാസ്

  2001 ദലീപ് കൗർ തിവാനാ

  2002 മഹേഷ് എൽകുഞ്ച്‌വാർ

  2003 ഗോവിന്ദ് ചന്ദ്ര പാണ്ഡേ

  2004 സുനിൽ ഗംഗോപാധ്യായ

  2005 കെ. അയ്യപ്പപ്പണിക്കർ

  2006 ജഗന്നാഥ് പ്രസാദ് ദാസ്

  2007 നയ്യെർ മസൂദ്

  2008 ലക്ഷ്മി നന്ദൻ ബോറ

  2009 സുർജിത് പാതർ

  2010 എസ്.എൽ. ഭൈരപ്പ

  2011 എ.എ. മണവാളൻ

  2012 സുഗതകുമാരി

  2013 ഗോവിന്ദ് മിശ്ര

  2014 വീരപ്പ മൊയ്‌ലി

  2015 പദ്മ സച്ദേവ്

  2016 മഹാബലേശ്വർ സെയിൽ ഹൗതാൻ

  2017 സിതാംശു യശസ്ചന്ദ്ര മേത്ത വഖാർ

  2018 കെ. ശിവ റെഡ്ഢി പക്കാക്കി ഒട്ടിഗിലിതെ

  2019 വാസുദേവ മോഹി
  Published by:Anuraj GR
  First published: