നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമേഠിയിൽ വിധി തേടി സരിതയും; പച്ചമുളക് ചിഹ്നത്തിൽ മത്സരിക്കും

  അമേഠിയിൽ വിധി തേടി സരിതയും; പച്ചമുളക് ചിഹ്നത്തിൽ മത്സരിക്കും

  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിത നായരും മത്സരിക്കും.

  സരിത എസ്. നായർ

  സരിത എസ്. നായർ

  • News18
  • Last Updated :
  • Share this:
   അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിത നായരും മത്സരിക്കും. പച്ചമുളക് ചിഹ്നത്തിലാണ് അമേഠിയിൽ നിന്ന് സരിത നായർ ജനവിധി തേടുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സിക്കുന്ന സരിതയ്ക്ക് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി പച്ചമുളക് അനുവദിച്ച് കിട്ടിയത്.

   നാമനിർദ്ദേശ പത്രികയിൽ തന്‍റെ തിരുവനന്തപുരത്തെ മേൽവിലാസമാണ് സരിത നായർ നൽകിയിരിക്കുന്നത്. നേരത്തെ, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡൻ സ്ഥാനാർഥിയായ എറണാകുളത്തും മത്സരിക്കുന്നതിനു വേണ്ടി സരിത നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ഈ രണ്ടു മണ്ഡലങ്ങളിലും സരിതയുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയിരുന്നു.

   സരിതയ്ക്ക് മൽസരിക്കാനാവില്ല: രണ്ടു മണ്ഡലങ്ങളിലും പത്രിക തള്ളി

   കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എറണാകുളം കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക വാങ്ങാൻ എത്തിയപ്പോൾ സരിത പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

   തട്ടിപ്പുകാരി എന്ന് പറഞ്ഞ് എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച്‌ എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

   First published: