• HOME
  • »
  • NEWS
  • »
  • india
  • »
  • ‌സരിത എസ്. നായരുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ആവശ്യം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്

‌സരിത എസ്. നായരുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ആവശ്യം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്

Saritha S Nair's Plea | വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

    ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സരിതയ്ക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഹര്‍ജി അവസാനം പരിഗണനയ്ക്ക് എടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റിവെയ്ക്കുകയായിരുന്നു. വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന്‍ ഹാജരായെങ്കിലും അഭിഭാഷകന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞില്ല. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

    നേരത്തെ സരിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തന്റെ നാമനിർദേശ പത്രിക വരണാധികാരി തള്ളിയത് ചട്ടപ്രകാരമല്ലെന്നാണ് സരിത എസ്. നായർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്.

    TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

    എന്നാല്‍ ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നുവെന്നും അതിനാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചകാര്യവും സരിത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

    First published: