ഒരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് കാണുന്നത് ആദ്യം; ട്രംപിനെതിരെ വിമര്‍ശനവുമായി തരൂര്‍

എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍, ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണെന്ന് തരൂർ

News18 Malayalam | news18india
Updated: April 7, 2020, 5:34 PM IST
ഒരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് കാണുന്നത് ആദ്യം; ട്രംപിനെതിരെ വിമര്‍ശനവുമായി തരൂര്‍
sasi tharoor - trump
  • Share this:
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് ശശി തരൂര്‍.

കോവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്.

You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]
ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ[NEWS]
'എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍, ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കയ്‍ക്ക് അത് ലഭിക്കുകയുള്ളൂ', ശശി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

First published: April 7, 2020, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading