നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തകരാത്ത ബാലകോട്ടിലെ മദ്രസയുടെ സാറ്റലൈറ്റ് ചിത്രം

  തകരാത്ത ബാലകോട്ടിലെ മദ്രസയുടെ സാറ്റലൈറ്റ് ചിത്രം

  2018 ഏപ്രിലിൽ സ്ഥലത്തെടുത്ത സാറ്റലൈറ്റ് ചിത്രത്തിൽ നിന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നിവർ പറയുന്നു

  • Share this:
   ന്യൂ ഡൽഹി: ജെയ്‌ഷെ മുഹമ്മദ് നടത്തിപ്പോന്ന വടക്കു കിഴക്കൻ പാകിസ്ഥാനിലെ മതപഠന കേന്ദ്രം തകർന്നിട്ടില്ലെന്ന് തെളിയിച്ച്‌ സാറ്റലൈറ്റ് ചിത്രം. റോയിറ്റേഴ്‌സ് വിശകലനം ചെയ്ത ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ അനവധി ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന മദ്രസ്സയാണ് ഇപ്പോഴും നിലകൊളുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നത്.

   സാൻ ഫ്രാൻസിസ്കോയിലെ പ്രൈവറ്റ് സാറ്റലൈറ്റ് ഓപ്പറേറ്റർ ആയ പ്ലാനറ്റ് ലാബ്‌സിന്റെ ചിത്രങ്ങളിൽ ആക്രമണം കഴിഞ്ഞു ആറു ദിവസത്തിന് ശേഷവും മദ്രസ്സ ഭാഗത്തെ ആറു കെട്ടിടങ്ങൾ അതുപോലെ തന്നെയുണ്ടെന്ന് കാണിക്കുന്നു.

   Also read: പുൽവാമ ആക്രമണം അപകടമാണെന്ന പ്രസ്താവന: തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് ദിഗ് വിജയ് സിംഗ്

   ഇത്രയും നാൾ ഹൈ-റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ പൊതുജനത്തിന് ലഭ്യമല്ലായിരുന്നു. എന്നാൽ പ്ലാനറ്റ് ലാബ്‌സിന്റെ ചിത്രങ്ങൾ 72 സെന്റിമീറ്റർ (28 ഇഞ്ച്) വരെയുള്ള അതിസൂക്ഷ്മമായ വിവരങ്ങൾ നൽകുന്നു. 2018 ഏപ്രിലിൽ സ്ഥലത്തെടുത്ത സാറ്റലൈറ്റ് ചിത്രത്തിൽ നിന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നിവർ പറയുന്നു. വ്യോമാക്രമണത്തിന്റെ ശേഷിപ്പുകളായ മേൽക്കൂരയിലെ പിളര്‍പ്പ്‌, ചുട്ടെരിക്കലിന്റെ ലക്ഷണം, ഇടിച്ചു തെറിപ്പിച്ച ചുമരുകൾ, പിഴുതു വീണപ്പെട്ട മരങ്ങൾ തുടങ്ങിയവയൊന്നും തന്നെ കാണുന്നുമില്ല.

   പാകിസ്ഥാനിലെ ഖൈബർ പഖ്‌തുനഖ്‌വാ പ്രവിശ്യയിലെ ബാലകോട്ട് പട്ടണത്തിനടുത്ത ജബ ഗ്രാമത്തിലെ മദ്രസ്സ പരിസരത്തെ ലക്ഷ്യസ്ഥാനങ്ങൾ ഒക്കെയും ഫെബ്രുവരി 26ന് നടത്തിയ വ്യോമാക്രമണത്തിൽ തകർത്തെന്ന ഇന്ത്യ ഗവണ്മെന്റിന്റെ വാദം സംശയ നിഴലിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങൾ. എന്നാൽ സാറ്റലൈറ് ചിത്രങ്ങളെക്കുറിച്ച്‌ ഇന്ത്യയുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്ക് അയച്ച ഇ-മെയിൽ ചോദ്യങ്ങൾക്ക് മറുപടി ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

   First published:
   )}