നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ‘മോദി ഇനി ബഹിരാകാശത്തും': പ്രധാനമന്ത്രിയുടെ ചിത്രം, ഭഗവദ്ഗീത എന്നിവയടങ്ങിയ കൃത്രിമോപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു

  ‘മോദി ഇനി ബഹിരാകാശത്തും': പ്രധാനമന്ത്രിയുടെ ചിത്രം, ഭഗവദ്ഗീത എന്നിവയടങ്ങിയ കൃത്രിമോപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു

  പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പുറമെ ഭഗവത് ഗീതയും, 25,000 വ്യക്തികളുടെ പേരുകളും ഇതിലുണ്ടാകും

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ ചിത്രവുമായി, ഒരു സ്വകാര്യ കൃത്രിമോപഗ്രഹം ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കും. പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പുറമെ ഭഗവത് ഗീതയും, 25,000 വ്യക്തികളുടെ പേരുകളും ഇതിലുണ്ടാകും. 'സതീഷ് ധവാൻ സാറ്റലൈറ്റ്', അല്ലെങ്കിൽ 'എസ്ഡി സാറ്റ്' എന്നറിയപ്പെടുന്ന ഈ ഉപഗ്രഹം പിഎസ്എൽവി വഴിയാണ് വിക്ഷേപിക്കുക.

   Also Read-സിപിഐ നേതാവ് കനയ്യ കുമാർ ജെഡിയുവിലേക്കെന്ന് അഭ്യൂഹം; നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

   വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര പഠനം പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് ഈ ചെറു ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്. മൂന്ന്  സയന്‍റിഫിക്ക് പേ ലോഡുകൾ കൂടി അടങ്ങിയതാണ് ഈ കൃത്രിമോപഗ്രഹം. ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനം, മാഗ്നറ്റോസ്പീയറിനെക്കുറിച്ചുള്ള പഠനം, ലോ പവർ വൈഡ് ഏരിയ നെറ്റ് വര്ക്ക് സംബന്ധിച്ചുള്ള ഒരു പരീക്ഷണ മോഡൽ എന്നിവയ്ക്കായാണിത്.

   Also Read- രാജ്യത്തെ വാഹനങ്ങള്‍ക്ക് FASTag നിർബന്ധം; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

   “ഇത് ഞങ്ങളുടെ ആദ്യത്തെ സ്വകാര്യ കൃത്രിമോപഗ്രഹമാണ്. ദൗത്യത്തിന്റെ ഭാഗമായി ആളുകളോട് പേരുകൾ അയക്കാ൯ നിർദ്ദേശിച്ച സമയത്ത് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ച്ചക്കുള്ളിൽ 25,000 ആളുകൾ പ്രതികരിച്ചു. ഇതിൽ, 1,000 പേർ രാജ്യത്തിനു പുറത്തുള്ളവരാണ്. ചെന്നൈയിലെ ഒരു സ്കൂൾ മുഴുവ൯ വിദ്യാർത്ഥികളുടെയും പേരുകൾ അയച്ചിട്ടുണ്ട്" സ്പെയ്സ് കിഡ്സ് സ്ഥാപകയും സി ഇ ഓയുമായ ഡോ.ശ്രീമതി കേസ൯ പറയുന്നു. പേരുകൾ അയച്ചവർക്ക് സമ്മാനമായി “ബോർഡിംഗ് പാസും” നൽകിയിട്ടുണ്ട് സ്പെയ്സ് കിഡ്സ്.

   Also Read-നീ പോ മോനെ ദിനേശാ, ദേ പോയി ദാ വന്നു; ഇതിന്റെ ഇംഗ്ലീഷ് അറിയാമോ? ശശി തരൂർ പറയുന്നത് കേൾക്കൂ

   ബൈബിൾ പോലോത്ത മറ്റു വേദ ഗ്രന്ഥങ്ങൾ അയച്ചതിന് സമാനമായിട്ടാണ് ഭഗവത് ഗീത ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും കേസ൯ പറയുന്നു.“ആത്മനിർഭർ മിഷ൯ എന്നെഴുതി പ്രധാന മന്ത്രിയുടെ ചിത്രവും ഞങ്ങൾ ബഹരാകാശത്തേക്കയക്കുന്നുണ്ട്. ഈ കൃത്രിമോപഗ്രഹം പൂർണ്ണമായും തന്നെ ഇന്ത്യ൯ നിർമിതിയാണ്” കേസ൯ കൂട്ടിച്ചേർത്തു.   നരേന്ദ്ര മോദിക്കു പുറമേ ഇസ്റോ തലവനായ ഡോകടർ കെ ശിവ൯, ശാസ്ത്ര സെക്രട്ടറി ഡോ. ആർ ഉമമഹേശ്വര൯ എന്നിവരുടെ പേരുകളും ഈ ഉപഗ്രഹത്തിൽ അടങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രോ ബഹിരാകാശ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഉപഗ്രഹ വിക്ഷേപമാണിത്.
   Published by:Asha Sulfiker
   First published:
   )}