പാട്ന: കോൺഗ്രസിനെ പുകഴ്ത്തി വിവാദത്തിലായിരിക്കുകയാണ് അടുത്തിടെ ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന നടൻ ശത്രുഘ്നൻ സിൻഹ. കോൺഗ്രസിനെ പ്രകീർത്തിക്കുന്നതിനായി മഹാത്മഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു എന്നിവരുടെ പേര് എടുത്ത് പറയുന്നതിനിടെ പാക് രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ പേരും പരാമർശിച്ചതാണ് വിവാദമായത്.
also read: രണ്ട് സ്ഫോടനങ്ങളും പൊളിഞ്ഞു; നാഗമ്പടം പാലം പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു
മഹാത്മഗാന്ധി മുതൽ സർദാർ പട്ടേൽ, മുഹമ്മദ് അലി ജിന്ന, ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി രാഹുൽ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ഉൾപ്പെടുന്ന കോൺഗ്രസ് കുടുംബം. ഇത് അവരുടെ പാർട്ടിയാണ്. രാജ്യത്തിന്റെ വികസനത്തിലും സ്വാതന്ത്ര്യത്തിലും അവർക്ക് സുപ്രധാന പങ്കുണ്ട്. ഇതാണ് ഞാൻ കോൺഗ്രസിലേക്ക് വരാൻ കാരണം- ശത്രുഘ്നൻ സിൻഹ പറഞ്ഞിരുന്നു.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കമൽനാഥ് എംപിയുടെ മകൻ നകുൽ നാഥിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു സിൻഹ. പരാമർശം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കഴിഞ്ഞ ദിവസം താൻ പറഞ്ഞതിൽ നാവ് പിഴച്ചു പോയെന്ന് സിൻഹ വ്യക്തമാക്കി. മൗലാന ആസാദ് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ മുഹമ്മദ് അലി ജിന്ന എന്ന് ആയിപ്പോയെന്നും സിൻഹ പറഞ്ഞു.
അടുത്തിടെയാണ്ബിജെപിയിൽ നിന്ന് സിൻഹ കോൺഗ്രസിൽ എത്തിയത്. പാട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ബിജെപി സ്ഥാനാർഥി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.