Aadhaar | 99.9% പൗരൻമാരും മാസത്തിൽ ഒരിക്കലെങ്കിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു: UIDAI
Aadhaar | 99.9% പൗരൻമാരും മാസത്തിൽ ഒരിക്കലെങ്കിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു: UIDAI
എല്ലാ പ്രായക്കാര്‍ക്കുമിടയില്‍ 100 ശതമാനം ആധാറിന് കവറേജ് നേടുകയാണ് യുഐഡിഎഐയുടെ ലക്ഷ്യം.
Last Updated :
Share this:
എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ ആധാര്‍ (Aadhaar) ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. രാജ്യത്തെ (India) 99.9 ശതമാനം മുതിര്‍ന്നവരും മാസത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ നമ്പര്‍ (Aadhaar number) ഉപയോഗിക്കുന്നുണ്ടെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) (UIDAI) ഒരു ലഘുലേഖയില്‍ പറഞ്ഞു.
എല്ലാ പ്രായക്കാര്‍ക്കുമിടയില്‍ 100 ശതമാനം ആധാറിന് കവറേജ് നേടുകയാണ് യുഐഡിഎഐയുടെ ലക്ഷ്യം. മുതിര്‍ന്നവര്‍ക്കിടയില്‍ ഏകദേശം 100 ശതമാനവും 5-18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കിടയില്‍ 92.5 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയില്‍ 25 ശതമാനം കവറേജോട് കൂടി രാജ്യത്ത് ആധാറിന്റെ ആകെ കവറേജ് 92.7 ശതമാനമാണ്. 8 ശതമാനം ആധാര്‍ ഉടമകള്‍ക്ക്, ഇത് അവരുടെ ആദ്യത്തെ സര്‍ക്കാര്‍ ഐഡിയാണ്.
ആധാറിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്നതിനായി ചില കണക്കുകള്‍ ലഘുലേഖയില്‍ വിശദമാക്കുന്നുണ്ട്. അതായത്, 2022 ഏപ്രില്‍ വരെ 77.25 കോടി ആധാര്‍ ഐഡികളാണ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നത്. കൂടാതെ, 2021-22ല്‍ 124 ബാങ്കുകള്‍ നല്കിയ 36.90 ലക്ഷം മൈക്രോ എടിഎമ്മുകളിലൂടെ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റംസ് (എഇപിഎസ്) പ്ലാറ്റ്ഫോം വഴി 1362.59 കോടി ഇടപാടുകള്‍ നടത്തിയെന്നും ലഘുലേഖയില്‍ പറയുന്നു.
2020-21ലെ 938.14 കോടി എഇപിഎസ് ഇടപാടുകളില്‍ നിന്ന് ഇത് 45% വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആധാര്‍-ലിങ്ക് ചെയ്ത അക്കൗണ്ടുകളിലെ പിന്‍വലിക്കലുകള്‍, പണം നിക്ഷേപം അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള കൈമാറ്റം എന്നിവ ഉപയോഗിച്ച് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ എഇപിഎസ് ഒരു വ്യക്തിയെ സഹായിക്കുന്നുവെന്നും ലഘുലേഖയിൽ പറയുന്നു.
അതേസമയം, 73.12 കോടി (92%) കുടുംബങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ റേഷന്‍ ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് കീഴില്‍ 100 ശതമാനം കര്‍ഷകര്‍ (11.9 കോടി) ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 13,000 ഗ്രാമതലത്തിലുള്ള സംരംഭകര്‍ക്ക് ആധാര്‍ ഡെമോഗ്രാഫിക് അപ്ഡേറ്റുകള് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് കീഴിലുള്ള 1.5 ലക്ഷം പോസ്റ്റ്മാന്മാര്ക്കും ആധാര്‍ ഉടമകള്‍ക്കും മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
മുന്നോട്ടുള്ള ഘട്ടത്തില്‍ ആധാര്‍ ഒതെന്റിക്കേഷനായുള്ള നിരക്ക് കുറയ്ക്കുന്നതിലും ഉപയോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാര്‍ ഉപയോഗം മെച്ചപ്പെടുത്തല്‍, ആധാറിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തല്‍, ആധാര്‍ ടെക്നോളജി സ്റ്റാക്ക് അപ്ഗ്രേഡു ചെയ്യല്‍, ആധാറിന്റെ വ്യാപനം എന്നിവയാണ് യുഐഡിഎഐയുടെ മുന്നിലുള്ള മറ്റ് മുന്‍ഗണനകള്‍.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.