ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഇന്ത്യ സന്ദര്‍ശിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായാണ് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി 850 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാക് സന്ദര്‍ശനത്തിനിടെ സൗദി ജയിലിലുള്ള 2017 പാക് തടവുകാരെ മോചിപ്പിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് വ്യക്തമാക്കിയിരുന്നു.
Also Read: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഒന്നും മിണ്ടാതെ സൗദി രാജകുമാരൻ
നേരത്തെ ഭീകരാക്രമണങ്ങളെ അപലപിച്ചും ഇന്ത്യയും സൗദിയും രംഗത്തെത്തിയിരുന്നു. ഭീകരരേയും, ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെയും ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യയും സൗദിയും സംയുക്ത നിലപാട് സ്വീകരിച്ചു.ഉ ൗര്ജ്ജ മേഖലയിലടക്കം ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാനും തീരുമാനമായി.
ഭീകരരേയും, ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെയും ഒറ്റപ്പെടുത്തണം. തീവ്രവാദം മറ്റൊരു രാജ്യത്തിനെതിരായ നയമായി മാറെരുതെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചിരുന്നു. നേരത്തെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രസ്ഥാവനയില്‍ പുല്‍വാമ ഭീകരാക്രമണത്ത ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ
തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ച സൗദി കിരീടാവകാശി എന്നാല്‍ പാകിസ്ഥാന്റെ പേര് പരാമര്‍ശിച്ചില്ല. തീവ്ര വാദത്തെ നേരിടാന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് കൈമാറുമെന്ന് സൗദി ഉറപ്പ് നല്കി. സൗദിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച രാജ്യമാണ് ഇന്ത്യയെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.