പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഒന്നും മിണ്ടാതെ സൗദി രാജകുമാരൻ
ഇസ്ലാമബാദ് സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സൗദി രാജകുമാരൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്.
news18india
Updated: February 20, 2019, 5:55 PM IST

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
- News18 India
- Last Updated: February 20, 2019, 5:55 PM IST
ന്യൂഡൽഹി: ഭീകരവാദവും തീവ്രവാദവും പൊതുപ്രശ്നമാണെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായ പ്രവർത്തനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങൾക്കും സൗദി അറേബ്യ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള 'സമഗ്രവും വിജയകരവു'മായ സംവാദത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇസ്ലാമബാദ് സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സൗദി രാജകുമാരൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ജെയ്-ഷെ-മൊഹമ്മദ് ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചതിന്റെ പിന്നാലെ ആയിരുന്നു ഇരു രാജ്യങ്ങളിലും സൗദി രാജകുമാരൻ എത്തിയത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ
ഭീകരവാദം എന്ന മഹാവിപത്തിന്റെ ഏറ്റവും ക്രൂരമായ അടയാളമാണ് പുൽവാമ ഭീകരാക്രമണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ശിക്ഷ നൽകണമെന്നും മാധ്യമപ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രിക്ക് തൊട്ടു പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച സൗദി രാജകുമാരൻ പുൽവാമ ഭീകരാക്രമണം തന്റെ പ്രസ്താവനയിൽ എവിടെയും പരാമർശിച്ചില്ല.
പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ ആയിരുന്നു പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതും ഭീകരവാദത്തിനെതിരെ ശക്തമായ സമ്മർദ്ദം അത്തരം രാജ്യങ്ങൾക്കുമേൽ ചെലുത്തണമെന്നും ആവശ്യപ്പെട്ടത്. ഭീകരവാദം ഇല്ലാതാക്കാൻ ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രിക്ക് പിന്നാലെ മാധ്യമപ്രസ്താവന നടത്തിയ സൗദി രാജകുമാരൻ തീവ്രവാദവും ഭീകരവാദവും പൊതു ഉത്കണ്ഠകളാണെന്നും ഇതിനെതിരെ പ്രവർത്തിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പുൽവാമ ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, പാകിസ്ഥാൻ സന്ദർശനം നടത്തിയപ്പോൾ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം സൗദി പാകിസ്ഥാനിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാത്രി 11.50 ഓടെ സൗദി രാജകുമാരൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോകും.
ഇസ്ലാമബാദ് സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സൗദി രാജകുമാരൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ജെയ്-ഷെ-മൊഹമ്മദ് ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചതിന്റെ പിന്നാലെ ആയിരുന്നു ഇരു രാജ്യങ്ങളിലും സൗദി രാജകുമാരൻ എത്തിയത്.