• HOME
 • »
 • NEWS
 • »
 • india
 • »
 • Savarkar | ഗണേശ ചതുർത്ഥി ഫ്ളക്സിൽ സവർക്കറുടെ ചിത്രം; കർണാടകയിൽ‍ വീണ്ടും പോസ്റ്റർ വിവാ​ദം

Savarkar | ഗണേശ ചതുർത്ഥി ഫ്ളക്സിൽ സവർക്കറുടെ ചിത്രം; കർണാടകയിൽ‍ വീണ്ടും പോസ്റ്റർ വിവാ​ദം

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന്, ചില വലതുപക്ഷ ഗ്രൂപ്പുകൾ ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിൽ സവർക്കറുടെ പോസ്റ്റർ പതിച്ചിരുന്നു.

 • Last Updated :
 • Share this:
  കർണാടകയിൽ (Karnataka) വീണ്ടും പോസ്റ്റർ വിവാദം. ഗണേശ ചതുർത്ഥി (Ganesh Chaturthi festival) ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ ചിലയിടങ്ങളിൽ ആർ.എസ്.എസ് ആചാര്യൻ വീര സവർക്കറുടെ (Veer Savarkar) പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് വിമർശിക്കപ്പെടുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും (Independence Day) കർണാടകയുടെ ചില ഭാഗങ്ങളിൽ സവർക്കറുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

  സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന്, ചില വലതുപക്ഷ ഗ്രൂപ്പുകൾ ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിൽ സവർക്കറുടെ പോസ്റ്റർ പതിച്ചിരുന്നു. ഇവിടെ ടിപ്പു സുൽത്താന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നത് മറ്റൊരു കൂട്ടർ എതിർക്കുകയും ചെയ്തിരുന്നു. പോസ്റ്റർ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പോലീസിന് ലാത്തി ചാർജ് നടത്തേണ്ടിയും വന്നു.

  തിങ്കളാഴ്ച സംസ്ഥാനത്തെ ചില കോൺഗ്രസ് ഓഫീസുകളിൽ ബി.ജെ.പി പ്രവർത്തകർ ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രങ്ങൾ പതിച്ചിരുന്നു. ദാവൻഗരെയിലെ ഹിന്ദു മഹാസഭ ഗൗരി ഗണേഷ് സേവാ സമിതി, ഗണേശ ചതുർത്ഥി ഫ്ലെക്സിൽ സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. സവർക്കറിനൊപ്പം ബാലഗംഗാധര തിലകന്റെ ചിത്രവും ഫ്ലെക്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം 40 ഫ്ലെക്സുകൾ കൂടി സ്ഥാപിക്കാനാണ് പദ്ധതി. ദാവൻഗരെയിലെ ഹൊന്നാലി ടൗണിൽ ഇതിനകം പത്തോളം ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനെ ചിലർ എതിർക്കുന്നുണ്ടെങ്കിലും ഇത്തരക്കാരെ വകവെയ്ക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

  see also: 'പ്രവാചക നിന്ദ'; തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

  ''ഗണേശ ചതുർത്ഥി ഉത്സവ ഫ്ലെക്സിൽ ഞങ്ങൾ ബാലഗംഗാധര തിലകന്റെയും വീർ സവർക്കറിന്റെയും ചിത്രം ഉൾപ്പെടുത്തിയതിനെ കുറച്ചു പേർ എതിർക്കുന്നുണ്ട്. പക്ഷേ ഞങ്ങൾ അതേക്കുറിച്ചോർത്ത് വിഷമിക്കുന്നില്ല. കുറച്ച് ഫ്ളക്സുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്, ഇനിയും കൂടുതൽ ഫ്ളക്സുകൾ സ്ഥാപിക്കും. വീര സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്," ഹിന്ദു മഹാസഭ ഗൗരി ഗണേശ സേവാ സമിതി പ്രസിഡന്റ് രാകേഷ് രാമമൂർത്തി പറഞ്ഞു.

  read also : സർവീസിലിരിക്കെ ഭർത്താവ് മരിച്ചാൽ ജോലിക്ക് പ്രഥമ പരിഗണന ഭാര്യക്ക്; സഹോദരിയുടെ ഹർജി കോടതി തള്ളി

  അൽപം ചരിത്രം

  1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പട്ടതിന് പിന്നാലെ ആറു ദിവസം കഴിഞ്ഞ് സവർക്കറെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിപട്ടികയിലെ എട്ടു പ്രതികളിൽ ഗോഡ്സെ സഹോദരൻമാർ കഴിഞ്ഞാൽ അഞ്ചാമത്തെ പ്രതിയായിരുന്നു. പക്ഷെ സവർക്കറുടെ പങ്ക് കോടതിയിൽ തെളിയിക്കാനായില്ല. 1964ൽ ജയിൽ മോചിതനായ ഗോപാൽ ഗോഡ്സെയും പിന്നീട് പ്രത്യേക കമ്മീഷൻറെ തലവനായി ഗാന്ധി വധം അന്വേഷിച്ച ജസ്റ്റീസ് ജെഎൽ കപൂറും സവർക്കറുടെ പങ്കിനെ കുറിച്ച് ചില വിശദീകരണങ്ങൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല.

  സിനിമ

  സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സ്വതന്ത്ര വീർ സവർക്കർ (Swatantra Veer Savarkar) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡയാണ് നായകൻ. സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്.
  Published by:Amal Surendran
  First published: