ഇന്റർഫേസ് /വാർത്ത /India / സുപ്രീം കോടതിക്ക് മുന്നിലും 'സേവ് ശബരിമല' ഫ്‌ളക്‌സ്

സുപ്രീം കോടതിക്ക് മുന്നിലും 'സേവ് ശബരിമല' ഫ്‌ളക്‌സ്

  • Share this:

    ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അനുകൂലിച്ച് സുപ്രീം കോടതിക്ക് മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡ്. സേവ് ശബരിമല എന്ന ഹാഷ് ടാഗിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

    ശബരിമലയിലെ ആചാര സംരക്ഷണത്തിന് രാജ്യത്തെ നൂറുകോടി ഹൈന്ദവരുടെയും സിക്കുകാരുടെയും പിന്തുണയുണ്ടെന്നാണ് ബോര്‍ഡില്‍ പറയുന്നത്.

    ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ നാളെ ഡല്‍ഹിയില്‍ യോഗം ചേരുമെന്നും ബോര്‍ഡിലുണ്ട്. ബി.ജെ.പി ദില്ലി ഘടകം വക്താവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും ബോര്‍ഡിലുണ്ട്.

    സുപ്രീംകോടതിയിലേക്കുള്ള ദിശാ ബോര്‍ഡിന് സമീപമാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. കേരളഹൗസിന് മുന്നിലും ഇത്തരത്തില്‍ മറ്റൊരു ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുണ്ട്.

    Is this right place for poster ? pic.twitter.com/CQ2HJvxnkG

    ബി.ജെ.പി നേതാവ് തജിന്ദര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ബോര്‍ഡ് സ്ഥാപിച്ചതിനെ കുറിച്ച് പറയുന്നു. ഇവിടെയാണോ പോസ്റ്റര്‍ പതിക്കേണ്ടതെന്ന ചോദ്യവുമായാണ് രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ചിത്രവും ട്വീറ്റ് ചെയ്തിരിക്കുന്നത്.

    First published:

    Tags: Sabarimala, Sabarimala sc vedict, Sabarimala Verdict, Sabarimala Women Entry, Supreme court, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല സ്ത്രീ പ്രവേശനം, സുപ്രീം കോടതി