• HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ബെഞ്ച് കേൾക്കില്ല; പരിഗണിക്കുന്നത് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾ

BREAKING: ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ബെഞ്ച് കേൾക്കില്ല; പരിഗണിക്കുന്നത് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾ

അനാവശ്യ വാദങ്ങൾ അനുവദിക്കില്ലെന്നും അഭിഭാഷകർ കൂടിയാലോചിച്ചു ആരൊക്കെ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കണമെന്ന് തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ബെഞ്ച് കേൾക്കില്ല. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും ഹർജികൾ നേരിട്ട് കേൾക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. അനാവശ്യ വാദങ്ങൾ അനുവദിക്കില്ലെന്നും അഭിഭാഷകർ കൂടിയാലോചിച്ചു ആരൊക്കെ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കണമെന്ന് തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇതനുസരിച്ച് ജനുവരി 17 ന് അഭിഭാഷകരുടെ യോഗം ചേരും. ഈ യോഗത്തിൽ ഭരണഘടനാ ബെഞ്ചിൽ ഉന്നയിക്കേണ്ട വാദങ്ങൾ തീരുമാനിക്കും. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

    അതേസമശബരിമല വിധിയെ അനിശ്ചിതത്വത്തിൽ നിർത്തിയത് ശരിയല്ലെന്ന് ഇന്ദിര ജയ്‌സിംഗ് വാദിച്ചു. ശബരിമല വിധി തെറ്റെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. യുവതീ പ്രവേശനത്തിന് അനുകൂലമായി വാദിക്കുന്ന അഭിഭാഷകയാണ് ഇന്ദിര ജയ്‌സിംഗ്.

    ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടന ബെ‍ഞ്ചിന്‍റെ വിധിയെ ചോദ്യം ചെയ്തുള്ള 61 പുനഃപരിശോധന ഹർജികളാണ് കോടതിയുടെ മുമ്പാകെ ഉണ്ടായിരുന്നത്. എന്നാൽ, 2018 സെപ്റ്റംബർ 28ന് സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ വാദം കേൾക്കില്ലെന്ന് ഇന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

    ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ. നാഗേശ്വർ റാവു, മോഹൻ ശാന്തന ഗൗഡർഎസ് അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ ഗവായ്‌, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ. ജസ്റ്റിസ് ആർ.ഭാനുമതിയാണ് ഏക വനിത അംഗം. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിഷയങ്ങളാണ് കോടതി വിലയിരുത്തുക.

    കോടതി പരിശോധിക്കുന്ന ഏഴ് വിഷയങ്ങൾ ഇവയാണ്,

    1. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം

    2. അനിവാര്യമായ മതാചാരങ്ങളുടെ ധാര്‍മികത

    3. ഭരണഘടനയിൽ ഊന്നിയ ധാര്‍മികതയ്ക്ക് കൃത്യമായ വിശദീകരണം ഭരണഘടനയിൽ ഇല്ല. അതിന്‍റെ അതിര് നിശ്ചയിക്കുക.

    4. ഒരു പ്രത്യേക ആചാരം മതത്തിന്‍റെ അവിഭാജ്യ ഘടകമാണോ, മതപരമായ ആചാരങ്ങള്‍ ആ വിഭാഗത്തിന്‍റെ മേധാവിയാണോ തീരുമാനിക്കേണ്ടത്

    5. ഹിന്ദു വിഭാഗങ്ങള്‍ സംബന്ധിച്ച നിര്‍വചനം

    6. ഒരു മതത്തിലെ പ്രത്യേകവിഭാഗത്തിന് ഭരണഘടനാ സംരക്ഷണത്തിന് അര്‍ഹതയുണ്ടോ

    7. ഒരു പ്രത്യേക മതവിഭാഗത്തിന് പുറത്തുള്ളവര്‍ മറ്റ്‌ മത ആചാരങ്ങൾക്കെതിരെ നല്‍കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ?

    ഇവയ്ക്കുപുറമെ ശബരിമല ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോ എന്ന് കോടതി പരിശോധിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ഇതരമതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളും ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
    Published by:Anuraj GR
    First published: