റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. പുനഃപരിശോധന രേഖകൾക്കൊപ്പം പുതിയ രേഖകളും പരിശോധിക്കണമെന്ന് സുപ്രീംകോടതി.

news18
Updated: April 10, 2019, 10:56 AM IST
റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 10, 2019, 10:56 AM IST
  • Share this:
ന്യൂഡൽഹി: റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. പുനഃപരിശോധന രേഖകൾക്കൊപ്പം പുതിയ രേഖകളും പരിശോധിക്കണമെന്ന് സുപ്രീംകോടതി. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്ന് ആയിരുന്നു സർക്കാർ വാദം. എന്നാൽ, സർക്കാരിന്‍റെ വാദം തളളിയാണ് സുപ്രീംകോടതിയുടെ നിലപാട്.

റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആയിരുന്നു കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതിനാൽ, ഈ രേഖകൾ കോടതി പരിഗണിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിരുന്നു.

ഹിന്ദു ദിനപത്രം ഉൾപ്പെടെ പുറത്തുവിട്ട രേഖകളാണ് പരിഗണിക്കുക. രാജ്യസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം എന്നിവ ചൂണ്ടിക്കാട്ടി സവിശേഷ അധികാരം ഉണ്ടെന്ന് കേന്ദ്രം വാദിച്ച രേഖകളാകും പരിഗണിക്കുക. രേഖകൾക്ക് വിശേഷാധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിശേഷാധികാരമുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. മൂന്ന് ജഡ്ജിമാർക്കും ഏകപക്ഷീയ തീരുമാനം.

First published: April 10, 2019, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading