വിദ്വേഷ പ്രസംഗം; ഹർജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി

വിദ്വേഷ പ്രസംഗമാണ് ഡല്‍ഹി കലാപത്തിന് കാരണമായതെന്ന് അംഗീകരിക്കുന്നത് മണ്ടത്തരമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞെങ്കിലും നിങ്ങള്‍ അത് അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

News18 Malayalam | news18-malayalam
Updated: March 4, 2020, 3:58 PM IST
വിദ്വേഷ പ്രസംഗം; ഹർജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി
സുപ്രീം കോടതി
  • Share this:
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം ഉൾപ്പെടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും വെള്ളിയാഴ്ച പരിഗണിക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു.

അതേസമയം ഹര്‍ജികള്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

ഡല്‍ഹിയില്‍ ഇപ്പോൾ അക്രമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോൾ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതിന് അര്‍ഥം കോടതി നടപടി സ്വീകരിക്കരുതെന്നല്ലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.

വിദ്വേഷ പ്രസംഗമാണ് ഡല്‍ഹി കലാപത്തിന് കാരണമായതെന്ന് അംഗീകരിക്കുന്നത് മണ്ടത്തരമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞെങ്കിലും നിങ്ങള്‍ അത് അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

Also Read 'രക്തരൂക്ഷിതമായ ഹെയർകട്ട്' ഡൽഹി കലാപത്തിനിടെ രണ്ട് ബാർബർമാർ രക്ഷിച്ചത് നൂറുകണക്കിന് ജീവനുകൾ

First published: March 4, 2020, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading