ക്രിമിനലുകളെ എന്തിന് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നു? ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

News18 Malayalam | news18-malayalam
Updated: February 13, 2020, 12:15 PM IST
ക്രിമിനലുകളെ എന്തിന് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നു? ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി
supreme court
  • Share this:
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി സുപ്രീം കോടതി. രാഷ്ട്രീയത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുന്നതിനായി സുപ്രീം കോടതി 2018 ൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന ഹർജിയിലാണ് വിധി.

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ പരസ്യമാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നു എന്ന് പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ഒരു ദേശീയ പത്രത്തിലും ഒരു പ്രാദേശിക പത്രത്തിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Also read: ആറു തവണ എംഎൽഎ; അഞ്ചു തവണയും വ്യത്യസ്ത പാർട്ടികളിൽ നിന്ന്

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ 48 മണിക്കൂറിനകം ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനകം ഇക്കാര്യം പ്രസിദ്ധീകരിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ റിപ്പോർട്ട് ചെയ്യണം ഇല്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വിലയിരുത്തി.

ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് തെരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തണമെന്നും രാഷ്ട്രീയപാർട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്
First published: February 13, 2020, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading