ന്യൂഡൽഹി: ശബരിമല അടക്കമുള്ളയിടങ്ങളിലെ വിശ്വാസ പ്രശ്നങ്ങൾ തീർപ്പു കൽപിക്കുന്നതിന് സുപ്രീംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ആർ ഭാനുമതിയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വർ റാവു, മോഹൻ ശാന്തന ഗൗഡർ, എസ് അബ്ദുൾ നസീർ, ആർ സുഭാഷ് റെഡ്ഢി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ.
ബെഞ്ചിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ആർ.എഫ് നരിമാൻ, ഇന്ദു മൽഹോത്ര എന്നിവർ ഇല്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് 13നാണ്. വിവിധ മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട തുല്യത വിഷയമാണ് ബെഞ്ച് പരിഗണിക്കുക. എന്നാൽ ശബരിമല കേസുകളിലെ പുനപരിശോധന ഹർജികൾ കോടതി ഇപ്പോൾ പരിഗണിക്കില്ല.
ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശാല ബഞ്ച് തീരുമാനമെടുക്കും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ശബരിമല പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കുക. ജസ്റ്റിസ് ഭാനുമതി ജൂലൈയിൽ വിരമിക്കുന്ന സഹചര്യത്തിൽ കേസില്‍ ആറ് മാസത്തിനുള്ളിൽ വിധി പറയാനാണ് സാധ്യത
Also Read- നിർഭയ കേസ് പ്രതികൾക്ക് മരണ വാറണ്ട്; തൂക്കിലേറ്റുന്ന തീയതി പ്രഖ്യാപിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.