• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെ.എം ഷാജിയുടെ അപ്പീല്‍; കേസിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ

News18 Malayalam
Updated: November 23, 2018, 11:46 AM IST
കെ.എം ഷാജിയുടെ അപ്പീല്‍; കേസിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ
News18 Malayalam
Updated: November 23, 2018, 11:46 AM IST
#എം ഉണ്ണികൃഷ്ണന്‍

ന്യൂഡല്‍ഹി: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ നല്‍കിയ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്ന കെഎം ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയുള്ള കോടതി നിലപാട് ഷാജിക്ക് തിരിച്ചടിയായി.

എന്നാല്‍ ഇത്തരം കേസുകളില്‍ എം.എല്‍.എയ്ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും കേസ് പരിഗണിക്കുമ്പോള്‍ അങ്ങനെ ഉത്തരവ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.

കെ.എം ഷാജി ശനിയാഴ്ച മുതൽ അയോഗ്യനാകും. അതിന് ശേഷം യോഗ്യനായി നിയമ സഭയിൽ എപ്പോൾ തിരിച്ചെത്താൻ ആകുമെന്ന് സുപ്രീം കോടതി തീരുമാനിക്കും. കേസിലെ ചോദ്യങ്ങളും ഉത്തരങ്ങളും.

■ ഷാജി അയോഗ്യനാകുമോ?

ഉത്തരം : തെരഞ്ഞെടുപ്പ് ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിൽ ഏതാനും ദിവസത്തേക്ക് അയോഗ്യത എന്ന ഭീഷണിയാണ് കെഎം ഷാജിക്ക് മുന്നിൽ. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ നാളെ (വെള്ളിയാഴ്ച) അവസാനിക്കും.

മറ്റന്നാൾ (ശനിയാഴ്ച) മുതൽ സുപ്രീം കോടതി അപ്പീൽ പരിഗണിക്കാൻ തീരുമാനിച്ച് എന്നാണോ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നത് അതു വരെയുള്ള ദിവസങ്ങളിൽ ഷാജി അയോഗ്യനാകും, എംഎൽഎ അല്ലാതാകും. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ ഹൈക്കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് ജനപ്രാതിനിത്യ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നീട്ടി വാങ്ങാനും വഴിയില്ല.
Loading...

■ അയോഗ്യനായ കെഎം ഷാജിക്ക് 27ആം തീയതി തുടങ്ങുന്ന നിയമ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആകുമോ? ഇത്തരം കേസുകളിൽ അംഗത്തിന് നിയമ സഭാ സമ്മേളനത്തിൽ പങ്കെടുക്കാം എന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടല്ലോ?

ഉത്തരം : ഇല്ല. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യത്തിടത്തോളം ഷാജിക്ക് സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആകില്ല. സാധാരണ ക്രമത്തിൽ മാത്രം കേസ് ലിസ്റ്റ് ചെയ്യാനാണ് കോടതി തീരുമാനം. അതിന് സമയം എടുക്കും. ഹർജി അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മെൻഷനിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി കിട്ടാനാണ് അഭിഭാഷകരുടെ ശ്രമം. അന്ന് കോടതി കേസ് പരിഗണിക്കുന്നു എന്നു കരുതുക. അപ്പോൾ ഹൈക്കോടതി വിധി സ്റ്റേ ചെയ്തേക്കാം. സാധാരണ ഇത്തരം കേസുകളിൽ എംഎൽഎയെ സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കാറുണ്ടെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് വാക്കാൽ പറഞ്ഞിരുന്നു.

എന്നാൽ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ പറ്റാൻ ആകില്ല. ഈ കേസ് സാധാരണ നിലയിൽ പരിഗണനയ്ക്ക് എത്തുമ്പോൾ സമാനമായ ഉത്തരവ് ഇറക്കുമെന്നാണ് ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. അതായത് കെ.എം ഷാജിക്ക് ഭാഗിക ആശ്വാസമാകുന്ന ഉത്തരവ് ലഭിക്കണമെങ്കിൽ കേസ് പരിഗണനയക്ക് എത്തണമെന്ന് അർത്ഥം. ശനിയാഴ്ച മുതൽ എം.എൽ.എ അല്ലാതാകുന്ന ഷാജിക്ക് നിയമ സഭാ സമ്മേളനത്തിന് ഇടെ സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിച്ചാൽ എംഎൽഎയായി വീണ്ടും സഭയിൽ എത്താം. അഞ്ചു വർഷത്തെ എംഎൽഎ കാലാവധിക്കിടെ കുറച്ചു നാൾ എം.എൽ.എ അല്ലാതായി വീണ്ടും  സ്ഥാനം തിരിച്ചു കിട്ടി എന്ന അപൂർവതയാകും അപ്പോൾ.

■ സ്റ്റേ ലഭിച്ചാലും അത് ഉപാധികളോടെ ആകില്ലേ?

ഉത്തരം : തീർച്ചയായും. അതാണ് ചീഫ് ജസ്റ്റിസ് ഇന്ന് വാക്കാൽ പറഞ്ഞത്. എം.എൽ.എ എന്ന നിലയിൽ സഭാ നടപടികളിൽ പങ്കെടുക്കാം. പക്ഷെ എം.എൽ.എയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല. ചില തിരഞ്ഞെടുപ്പ് കേസുകളിൽ എം.എൽ.എയ്ക്ക് സഭയിലുള്ള വോട്ടവകാശവും അനുവദിക്കാറില്ല.

ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തന്നെ കേസ് പരിഗണിക്കുമോ? ഇല്ലെങ്കിൽ ഇന്ന് പറഞ്ഞ ഉത്തരവ് തന്നെ ലഭിക്കണമെന്ന് ഉണ്ടോ?

ഉത്തരം : സുപ്രീം കോടതിയിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ റോസ്റ്റർ പ്രകാരം പരിഗണിക്കുന്നത് രണ്ടു ബെഞ്ചുകളാണ്. ഒന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. മറ്റൊന്ന് ജസ്റ്റിസ് എ.കെ സിഖ്‌രി അധ്യക്ഷനായ ബെഞ്ച്. ഈ രണ്ടു ബെഞ്ചുകളിൽ ഒന്നിലാണ് ഷാജിയുടെ ഹർജി എത്തുക. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ആണെങ്കിൽ ഇന്ന് പറഞ്ഞ ഉത്തരവ് ലഭിക്കാം. ജസ്റ്റിസ് സിഖ്‌രിയുടെ ബെഞ്ചാണെങ്കിൽ പൂജ്യത്തിൽ നിന്ന് തുടങ്ങണം കാര്യങ്ങൾ.

■ അപ്പീലിൽ അന്തിമ തീരുമാനം എപ്പോൾ? വാദം കേൾക്കൽ ഉടൻ ഉണ്ടാകുമോ?

ഉത്തരം : സ്റ്റേ എന്നതാണ് അടിയന്തര വിഷയം. സ്റ്റേ നൽകുന്ന ദിവസം തന്നെ അപ്പീലിൽ എതിര്കക്ഷിയായ എംവി നികേഷ് കുമാറിന് നോട്ടീസ് അയക്കും. വിശദമായ വാദത്തിനായി ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കും. വാദം പൂർത്തിയായി കേസിൽ വിധി പ്രസ്താവിക്കാൻ നിശ്ചിത സമയ പരിധിയില്ല. നിയമ സഭയുടെ കാലാവധി കഴിയും മുൻപും കഴിഞ്ഞ ശേഷവും തെരഞ്ഞെടുപ്പ് ഹര്ജികളിൽ വിധി വന്ന ചരിത്രമുണ്ട്.
First published: November 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...