ന്യൂഡല്‍ഹി:അതിർത്തി തർക്കത്തിൽ സൂപ്രീംകോടതിയെ സമീപിച്ച കർണാടകത്തിന് തിരിച്ചടി. കേരളത്തിലേക്കുള്ള അതിർത്തി റോഡ് തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസിൽ അന്തിമവിധി ചൊവ്വാഴ്ച ഉണ്ടായേക്കും.
അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിലെ കാസർകോട് ജില്ലയിലേക്ക് ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകം സമർപ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. അപ്പീലിനെതിരെ കേരളവും തടസഹര്‍ജി നല്‍കിയിരുന്നു. ഹർജി ജസ്റ്റിസുമാരായ നാഗേശ്വര റാവുവും ദീപക് ഗുപ്തയും ഉൾപ്പെടുന്ന ബഞ്ചാണ് പരിഗണിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.