ന്യൂഡൽഹി: പൗരത്വ ഭേഗതഗി നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാൻ വിസ്സമതിച്ച് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് നിയമം നടപ്പിലാക്കൽ സ്റ്റേ ചെയ്യാൻ കോടതി വിസ്സമ്മതിച്ചത്. ഹർജികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹർജിയുമായി ബന്ധപ്പെട്ട് ജനുവരിയിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ചത്. 56 ഹർജികളാണ് പുതിയ നിയമം ചോദ്യം ചെയ്ത് കോടതിയിലെത്തിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.