• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിനു വേണ്ടി പാട്ടുപാടി സുപ്രീംകോടതി ജസ്റ്റിസുമാരും

news18india
Updated: August 28, 2018, 11:12 AM IST
കേരളത്തിനു വേണ്ടി പാട്ടുപാടി സുപ്രീംകോടതി ജസ്റ്റിസുമാരും
news18india
Updated: August 28, 2018, 11:12 AM IST
ന്യൂഡൽഹി: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിനായുള്ള ധനസമാഹരണ പരിപാടിയിൽ ഗാനമാലപിച്ച് ജസ്റ്റിസുമാരായ കെഎം ജോസഫും കുര്യൻ ജോസഫും. സുപ്രീംകോടതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിനു വേണ്ടി ജഡ്ജിമാർ പാട്ടു പാടിയത്.

ബോളിവുഡ് ഗായകൻ മോഹിത് ചൗഹാന്‍റേതടക്കം നിരവധി കലാപരിപാടികൾ നടന്ന ചടങ്ങിലൂടെ 10 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. ദുരിതക്കയത്തിൽ നിന്ന് അതിജീവിക്കുന്ന കേരളത്തിന് കരുത്ത് പകർന്ന് കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.

പിന്നീട് സദസിനെ കൈയിലെടുത്തത് മലയാളി കൂടിയായ ജസ്റ്റിസ് കെഎം ജോസഫ് ആയിരുന്നു. അമരം സിനിമയിലെ വികാര നൗകയിലെന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം സമർപ്പിച്ചത് ദുരന്തമുഖത്ത് ആദ്യമെത്തിയ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ആയിരുന്നു. തൊട്ടുപിന്നാലെ ബോളിവുഡ് ഗായകനൊപ്പം വേദി പങ്കിട്ട് ജസ്റ്റിസ് കുര്യൻ ജോസഫുമെത്തിയത്. അദ്ദേഹം 'വി ഷാൽ ഓവർകം' എന്ന പാട്ടു പാടിയത് അതിജീവനത്തിന്‍റെ പാതയിലുള്ള കേരളത്തിനുവേണ്ടി ആയിരുന്നു.

മാധ്യമ പ്രവർത്തക ഭദ്ര സിൻഹ, ഭരതനാട്യം അധ്യാപിക ഗൗരിപ്രിയ, കീർത്തന ഹരീഷ് എന്നിവരും നൃത്തം അവതരിപ്പിച്ചു. 11 ലക്ഷത്തോളം രൂപ ഇതുവരെ സമാഹരിച്ചു. ഏതാനും സംഭാവനകൾ കൂടി ലഭിച്ചശേഷം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കും.
First published: August 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍