• HOME
  • »
  • NEWS
  • »
  • india
  • »
  • SC | 'ഇത് ലാറ്റിൻ ഭാഷയിലാണോ എഴുതിയിരിക്കുന്നത്'? ഹിമാചൽ ഹൈക്കോടതി ഉത്തരവിലെ ഭാഷയെ പരിഹസിച്ച് സുപ്രീംകോടതി

SC | 'ഇത് ലാറ്റിൻ ഭാഷയിലാണോ എഴുതിയിരിക്കുന്നത്'? ഹിമാചൽ ഹൈക്കോടതി ഉത്തരവിലെ ഭാഷയെ പരിഹസിച്ച് സുപ്രീംകോടതി

വിധി മനസ്സിലാകുന്ന തരത്തിൽ വീണ്ടും എഴുതാൻ ഹൈക്കോടതിയിലേക്ക് തന്നെ തിരികെ അയയ്‌ക്കേണ്ടി വരും

Supreme Court

Supreme Court

  • Share this:
    ഹിമാചൽ പ്രദേശ് (Himachal Pradesh) ഹൈക്കോടതിയുടെ (High Court) 2017ലെ വിധിയിൽ ഹൈക്കോടതി ഉപയോഗിച്ചിരിക്കുന്ന ഭാഷ മനസ്സിലാക്കാനാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച സുപ്രീം കോടതി (Supreme Court) ഹൈക്കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചു.

    “ഇത് ലാറ്റിൻ ഭാഷയിലാണോ എഴുതിയിരിക്കുന്നത്? വിധി മനസ്സിലാകുന്ന തരത്തിൽ വീണ്ടും എഴുതാൻ ഹൈക്കോടതിയിലേക്ക് തന്നെ തിരികെ അയയ്‌ക്കേണ്ടി വരും,” ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസിന്റെ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 24ലേയ്ക്ക് മാറ്റിവച്ചു.

    “ഞങ്ങൾക്ക് ഒരു വാക്കുപോലും മനസ്സിലാക്കാൻ കഴിയുന്നില്ല,” മുതിർന്ന അഭിഭാഷകൻ നിധേഷ് ഗുപ്ത ജസ്റ്റിസ് ജോസഫിന്റെ അഭിപ്രായത്തോട് യോജിച്ചു. ഇതാദ്യമായല്ല സുപ്രീം കോടതി ഇത്തരമൊരു പ്രശ്നം നേരിടുന്നത്.

    2017ൽ, ഒരു വാടകക്കാരനും-ഭൂവുടമയും തമ്മിലുള്ള തർക്കത്തിൽ ഭാഷയുടെ നിലവാരമില്ലായ്മയെ തുടർന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ വിധി മനസ്സിലാക്കാൻ കഴിയാഞ്ഞ സുപ്രീംകോടതി കേസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ വിധിയിൽ ഉപയോഗിച്ച ഇംഗ്ലീഷ് ഭാഷയുടെ നിലവാരം വളരെ മോശമായിരുന്നു. ഇരു കക്ഷികളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്ക് പോലും ഇത് മനസ്സിലാക്കാനോ ജഡ്ജിമാരെ സഹായിക്കാനോ കഴിഞ്ഞില്ല.

    വീഡിയോ കോൺഫറൻസിലൂടെ കർണാടക ഹൈക്കോടതി വാദം കേൾക്കുന്നതിനിടെ പുറത്തുനിന്നുള്ള അർധ നഗ്നനായ ഒരാളുടെ സാന്നിധ്യം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. കർണാടക ഹൈക്കോടതിയിൽ മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നൽകി.

    ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരാൾ കുളിക്കുന്ന നിലയിലാണ് വീഡിയോ കോൺഫറൻസിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. 20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു.

    ഇയാളുടെപേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാൾ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്‌സിങ് പിന്നീട് ട്വീറ്റുചെയ്തു. കോടതിയിൽ നടക്കുന്ന വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അവർ കുറിച്ചു. ശ്രീധർ ഭട്ട് എന്നയാളാണ് വീഡിയോ കോൺഫറൻസിനിടെ പ്രത്യക്ഷപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ഇന്ദിരാ ജയ്സിങ് ആവശ്യപ്പെടുകയായിരുന്നു.

    കോവിഡ് ബാധിതനായ ആയ വക്കീല്‍ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിയ്ക്ക് കോടതി പിഴ ചുമത്തിയതും വാർത്തയായിരുന്നു. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം നടന്നത്. അഭിഭാഷകന്‍ ആര്‍ പ്രശാന്തിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നത്. 1000 രൂപയാണ് കോടതി പിഴ ചുമത്തിയത്. തുക സാക്ഷിക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം.
    Published by:Karthika M
    First published: