ന്യൂഡൽഹി: അയോധ്യ കേസിൽ മധ്യസ്ഥ ചർച്ച വേണോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് വെള്ളിയാഴ്ച. മതപരവും വൈകാരികവുമായ വിഷയമായതിനാൽ മധ്യസ്ഥ ചർച്ചയിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ച വേണമെന്ന് നിർദ്ദേശിച്ചാൽ അതിന് ആരൊക്കെ നേതൃത്വം നൽകുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കും. മുൻ ചീഫ് ജസ്റ്റിസ്മാരായ ദീപക് മിശ്ര, ജെ എസ് കെഹാർ, സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യൻ ജോസഫ്, എകെ പട്നായിക്ക് എന്നിവരുടെ പേരുകൾ ഹിന്ദു സംഘടനകൾ മധ്യസ്ഥത്തിനായി നിർദ്ദേശിച്ചിരുന്നു. ഇരു വിഭാഗങ്ങളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ച് മധ്യസ്ഥത്തിന് ഒരാളെയോ ഒരു സംഘത്തെയോ നിയമിക്കുമെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.