വയോധികന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു; 84 കാരന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി
വയോധികന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു; 84 കാരന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി
''തനിക്ക് ലൈംഗിക ശേഷിയില്ലെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ലെംഗിക ബന്ധത്തിലേർപ്പെടാൻ തനിക്ക് കഴിയില്ലെന്നതിന് പ്രായം തന്നെ തെളിവാണെന്നും ഇയാൾ വാദിച്ചിരുന്നു
ന്യൂഡൽഹി: എൺപത്തിനാലുകാരന്റെ പീഡനത്തിനിരയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീം കോടതി. പതിനാലുകാരിയായ പെൺകുട്ടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന വയോധികന്റെ ഡിഎൻഎ പരിശോധന നടത്താനാണ് കോടതി ഉത്തരവ്.
എന്നാൽ പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് സ്ഥാപിക്കുന്ന ഒരു തെളിവുകളുമില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരിയാണ് കേസിലെ പരാതിക്കാരി. അറസ്റ്റിലായ വയോധികൻ നേരത്തെ കൊൽക്കത്ത ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പെൺകുട്ടിയും കുടുംബവും തന്റെ വാടകക്കാരാണെന്നും വാടകയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുടെ പേരിൽ തനിക്കെതിരെ വ്യാജആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.