ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി ജെ പിക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. നാളെ അഞ്ചു മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ലെന്നും ഓപ്പൺ ബാലറ്റ് വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, വിശ്വാസ വോട്ടെടുപ്പ് നടപടികൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പിന് മുമ്പ് വിശ്വാസ വോട്ടടുപ്പ് നടത്തണമെന്നും പ്രൊ ടെം സ്പീക്കർ വേണം വിശ്വാസ വോട്ടെടുപ്പ് നടപടികൾ പൂർത്തീകരിക്കേണ്ടതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 15 ദിവസം വേണമെന്ന ബി ജെ പിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്.
കൂടുതൽ സമയം വേണമെന്ന ബി ജെ പിയുടെ ആവശ്യം തള്ളിയ കോടതി സ്പീക്കർ തെരഞ്ഞെടുപ്പ് ആദ്യം നടത്തണമെന്ന ആവശ്യവും നിരാകരിച്ചു. എം എൽ എമാരുടെ സത്യപ്രതിജ്ഞ ഉടൻ പൂർത്തിയാക്കണം.
![]()
അതേസമയം, ജലസേചന അഴിമതിക്കേസുകൾ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു വരെ ദേവേന്ദ്ര ഫഡ് നാവിസ് സർക്കാർ നയതീരുമാനങ്ങൾ എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നടക്കുന്നത് തിരക്കഥ പ്രകാരമുളള അജണ്ട'; തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി കടകംപള്ളി
കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഇന്നാണെന്നും വിശ്വാസ വോട്ടെടുപ്പ് നാളെയാണെന്നും തങ്ങൾക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നും എൻ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു നാഴികക്കല്ല് ആയിരിക്കും സുപ്രീം കോടതി വിധി. നാളെ വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് എല്ലാ കാര്യങ്ങളിലും വ്യക്തത ഉണ്ടാകും. ബി ജെ പിയുടെ കളി അവസാനിച്ചിരിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.