ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി.
മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. 11 ദിവസം ജയിലിൽ കഴിയാൻ മാധ്യമ പ്രവർത്തകൻ കൊലപാതകിയല്ലെന്ന് കോടതി വ്യക്തമാക്കി.
കോടതി ഇടപെടൻ ഉത്തർപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വലിയ തിരിച്ചടിയായിട്ടുണ്ട്. മാധ്യപ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അതേസമയം കേസ് തുടരാമെന്നും കോടതി അറിയിച്ചു. തിങ്കളാഴ്ചയാണ് പ്രശാന്ത് കനോജിയയുടെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിവാഹ അഭ്യർഥന നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുവെച്ച് യുവതി മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിതിനാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.