• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആർഎസ്എസ് പ്രവർത്തകന്റെ കൊലക്കേസിൽ നിന്നൊഴിവാക്കണം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ഹർജി സുപ്രീംകോടതി തള്ളി

ജസ്റ്റിസ് ഖാൻവിൽകർ, ജസ്റ്റിസ് അജയ് റോത്തഗി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.

news18
Updated: July 3, 2019, 10:20 PM IST
ആർഎസ്എസ് പ്രവർത്തകന്റെ കൊലക്കേസിൽ നിന്നൊഴിവാക്കണം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ഹർജി സുപ്രീംകോടതി തള്ളി
സുപ്രീംകോടതി
  • News18
  • Last Updated: July 3, 2019, 10:20 PM IST IST
  • Share this:
ബംഗളൂരു: കർണാടകയിലെ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പോപ്പുലർ ഫ്രണ്ട് നേതാവ് അസിം ഷരീഫിന്റെ ഹർജിയാണ് തള്ളിയത്.

also read: സംസ്ഥാനത്ത് വ്യാഴാഴ്ച KSU വിദ്യാഭ്യാസ ബന്ദ്

ജസ്റ്റിസ് ഖാൻവിൽകർ, ജസ്റ്റിസ് അജയ് റോത്തഗി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്. കേസുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അസിം ഷരീഫ് ഹർജി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ നിയമങ്ങളും യുഎപിഎയും ചുമത്തിയിട്ടുണ്ട്.

കേസിൽ പ്രത്യേക കോടതിയാണ് അസിം ഷരീഫിന് ശിക്ഷ വിധിച്ചത്. ഹൈക്കോടതിയും ഈ വിധി അംഗാകരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

കേസിലെ വസ്തുനിഷ്ഠമായ വശങ്ങൾ പരിഗണിച്ചാണ് ഹർജി തള്ളിയതെന്ന് ജഡ്ജിമാർ പറഞ്ഞു.

2016 ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം. ആർഎസ്എസ് പ്രവർവർത്തകനായ രുദ്രേഷിനെ ശിവാജിനഗറിൽ വെച്ച് ബൈക്കിൽ എത്തിയ ആൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Loading...

First published: July 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...