നിർഭയ കേസ്: പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി സുപ്രീം കോടതി തള്ളി

SC Rejects Nirbhaya Convict's Mercy Petition | തിഹാർ ജയിലിൽ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചതായി സിങ്ങിന്റെ അഭിഭാഷക സുപ്രീം കോടതിയിൽ വാദിച്ചു

News18 Malayalam | news18-malayalam
Updated: January 29, 2020, 10:49 AM IST
നിർഭയ കേസ്: പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി സുപ്രീം കോടതി തള്ളി
മുകേഷ് സിംഗ്
  • Share this:
ജയിലിലെ പീഡനം രാഷ്ട്രപതിയുടെ ഉത്തരവ് പുന പരിശോധിക്കാനുള്ള അടിസ്ഥാനമല്ലെന്ന് പറഞ്ഞുകൊണ്ട് നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാ ഹർജി സുപ്രീം കോടതി തള്ളി.

തിഹാർ ജയിലിൽ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചതായി സിങ്ങിന്റെ അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ പറഞ്ഞു. "കോടതികൾ എന്നെ വധശിക്ഷയ്ക്ക് വിധിച്ചു. ബലാത്സംഗത്തിന് ആണോ ഞാൻ ശിക്ഷിക്കപ്പെട്ടത്?" അഭിഭാഷക സിങ്ങിന് വേണ്ടി കോടതിയോട് ആരാഞ്ഞു.

2012 ലെ കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ മുകേഷ് സിങ്ങിന്റെ കൂട്ടുപ്രതിയായ രാം സിങ്ങിനെ ജയിലിൽ കൊലപ്പെടുത്തിയെന്നും എന്നാൽ കേസ് ആത്മഹത്യയായി അവസാനിപ്പിച്ചതായും അഭിഭാഷക അവകാശപ്പെട്ടു. 2013 മാർച്ചിലാണ് രാം സിങ്ങിനെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
First published: January 29, 2020, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading