ന്യൂഡൽഹി: മഹാരാഷ്ട്ര കേസിൽ വാദ - പ്രതിവാദങ്ങൾ കേട്ട സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് വിധി പറയും. ഇതോടെ, ഫഡ് നാവിസ് സർക്കാരിന് ഒരു ദിവസം കൂടി സമയം ലഭിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. എൻ സി പി നേതാവ് അജിത് പവാർ ഗവർണർ ബി എസ് കോഷ്യാരിക്ക് 54 എംഎൽഎമാർ ഒപ്പുവെച്ച കത്ത് നൽകിയതായി തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഈ കത്തിൽ ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് സുസ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാണ് പിന്തുണയെന്ന് അജിത് പവാർ വ്യക്തമാക്കിയതായും തുഷാർ മേത്ത പറഞ്ഞു. തനിക്ക് 170 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചതായും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
54 എൻ സി പി എം എൽ എമാരുടെയും ഒപ്പം മറ്റ് 11 സ്വതന്ത്ര എം എൽ എമാരുടെയും പിന്തുണ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെയൊന്നും സംശയിക്കേണ്ട കാര്യം ഗവർണർക്ക് ഉണ്ടായിരുന്നില്ലെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഗവർണർക്ക് സമയം നിശ്ചയിക്കാമെന്നിരിക്കേ കോടതി എന്തിനാണ് അക്കാര്യത്തിൽ ഇടപെടുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കോ? ട്വിറ്റർ അക്കൗണ്ടിൽ നിന്നും 'കോൺഗ്രസ്' ഒഴിവാക്കിഅതേസമയം, വിശ്വാസവോട്ട് തേടേണ്ടത് സ്പീക്കറാണെന്ന് മുകുൾ റോത്തഗി വാദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിനു വേണ്ടിയാണ് മുകുൾ റോത്തഗി കോടതിയിൽ ഹാജരായത്. ഗവർണറുടെ നടപടിയിൽ ഒരു തെറ്റുമില്ലെന്ന് മുകുൾ റോത്തഗി വാദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും റോത്തഗി പറഞ്ഞു. 'വിശ്വാസവോട്ട് എപ്പോൾ തേടണം എന്ന് തീരുമാനിക്കുന്നത് സ്പീക്കർ' ആണ്. പവാർ കുടുംബത്തിലെ പ്രശ്നങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റോത്തഗി കോടതിയിൽ വാദിച്ചു.
അജിത് പവാർ നൽകിയ കത്തിൽ ബിജെപിക്കാണ് പിന്തുണയെന്ന് പറഞ്ഞിട്ടില്ലെന്ന് കപിൽ സിബൽ വാദിച്ചു. പ്രോ ടെം സ്പീക്കറിനെ സുപ്രീം കോടതി തീരുമാനിക്കണമെന്നും കപിൽ സിബൽ നിർദ്ദേശിച്ചു. 'വിശ്വാസ വോട്ടെടുപ്പിൽ വീഡിയോ റെക്കോഡിംഗ് വേണമെന്നും കപിൽ സിബൽ പറഞ്ഞു. ശിവസേനാ സഖ്യത്തിന് 154 പേരുടെ പിന്തുണ ഉണ്ടെന്നും കപിൽ സിബൽ. വിശ്വാസവോട്ടെടുപ്പ് ഉടൻ വേണം. രാവിലെ എട്ടു മണിക്ക് തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുലർച്ച അഞ്ചു മണിക്ക് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എന്തായിരുന്നു തിടുക്കമെന്നും കപിൽ സിബൽ ചോദിച്ചു. അജിത് പവാർ മാത്രമാണ് സഖ്യത്തിൽ നിന്ന് പോയതെന്നും ശിവസേനയുടെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
ഇതിനിടെ, അജിത് പവാറിന് വേണ്ട് മനിന്ദർ സിങ് ഹാജരായി. പിന്തുണ കത്ത് നൽകാൻ അധികാരമുള്ളത് കൊണ്ടാണ് കത്ത് നൽകിയതെന്ന് അജിത് പവാറിനു വേണ്ടി വാദിച്ച മനിന്ദർ സിങ് പറഞ്ഞു. അജിത് പവാർ ഇപ്പോഴും എൻ സി പിയിൽ ആണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മനിന്ദർ സിങ് കോടതിയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.