ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശകങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിനാണ് കോടതി വിധിയിലൂടെ പരിഹാരമായത്. തുറന്ന മനസോടെ രാജ്യം വിധിയെ സ്വാഗതം ചെയ്യുന്നു. ഏകതയുടെ സന്ദേശമാണ് കോടതി വിധി നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ വിധിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ നിയമ സംവിധാനം ശക്തമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ദിവസമാണിത്. ലോകം മുഴുവന്‍ ഈ വിധിയെ തുറന്ന മനസോടെ സ്വീകരിച്ചു. ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് ഈ വിധി. വിഭാഗീയതുടെ പ്രതീകമായ ബർലിൻ മതിൽ പൊളിച്ചതിന്റെ വാർഷിക ദിനത്തിലാണ് സുപ്രീം കോടതി മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്ന വിധി പ്രസ്താവിച്ചത്. എത്ര വലിയ പ്രതിസന്ധിയും നിയമത്തിലൂടെ മറികടക്കാനാകുമെന്നതിന് തെളിവാണ് ഈ വിധി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണ് അയോധ്യ തർക്ക വിഷയത്തിൽ ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമ ക്ഷേത്ര നിര്‍മാണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് നവ രാഷ്ട്ര നിര്‍മാണത്തിന് കൂടിയുള്ള സമയമാണ്. എല്ലാവരും നിയമവ്യവസ്ഥയില്‍ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.