HOME » NEWS » India » SC SAYS CONSTITUTIONAL AUTHORITIES CAN DO BETTER

'കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ'; മദ്രാസ് ഹൈക്കോടതിയുടെ പരാമർശം നീക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി

News18 Malayalam | news18-malayalam
Updated: May 6, 2021, 1:31 PM IST
'കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ'; മദ്രാസ് ഹൈക്കോടതിയുടെ പരാമർശം നീക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
Supreme Court
  • Share this:
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം നീക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ ജുഡീഷ്യൽ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്നും അതിനാൽ പരാമർശങ്ങൾ നീക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ വിമർശനം മൂർച്ചയുള്ളതെന്നും അനവസരത്തിലാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്.


കോവിഡ് വ്യാപനത്തിനിടെ നടന്ന തിരഞ്ഞെടുപ്പുപ്രചാരണത്തിൽ റാലികൾ നടത്തിയ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റം ചുമത്തേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

You may also like:'ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നത് വംശഹത്യയേക്കാൾ ചെറുതല്ല'; അലഹബാദ് ഹൈക്കോടതി

കോവിഡ് -19 കാലഘട്ടത്തിൽ നടത്തിയ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതികളെ പ്രശംസിച്ച സുപ്രീം കോടതി, മഹാമാരി കാലത്തെ പ്രവർത്തനങ്ങൾ ഫലപ്രദമായി മേൽനോട്ടം വഹിക്കുന്നുവെന്നും പറഞ്ഞു.

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. ഡൽഹിക്ക് ഇന്നലെ 790 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കിയതായി കേന്ദ്രസർക്കാർ പറഞ്ഞു. 700 മെട്രിക് ടൺ നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം. ഡൽഹിക്ക് ആവശ്യമുള്ളതിൽ അധികം ഓക്സിജൻ നൽകുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തെ ബാധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ പോരായ്മകളുടെ പേരിൽ രൂക്ഷമായ വിമർശനങ്ങളായിരുന്നു മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനെതിരേയും തെരഞ്ഞെടുപ്പ് ഉന്നയിച്ചത്. കഴിഞ്ഞ പതിനാല് മാസം കേന്ദ്രസർക്കാർ എന്തെടുക്കുകയായിരുന്നുവെന്നായിരുന്നു കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി ചോദിച്ചത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Published by: Naseeba TC
First published: May 6, 2021, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories