നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Supreme Court| ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ല: സുപ്രീംകോടതി

    Supreme Court| ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ല: സുപ്രീംകോടതി

    വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി

    Supreme Court

    Supreme Court

    • Share this:
    ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി(Supreme Court of India). തിരുപ്പതി ക്ഷേത്രത്തിലെ(Tirupati Balaji temple) ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.  ക്ഷേത്രത്തിലെ അനുഷ്ഠനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പൂജ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതികൾ അല്ലെന്നും പരാമർശിച്ചു.

    ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ക്ഷേത്രത്തിലെ ദൈനംദിന പൂജകൾ, അർച്ചന തുടങ്ങിയവയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ. ക്ഷേത്രങ്ങളിൽ എങ്ങനെ തേങ്ങ ഉടയ്ക്കണം, ദീപാരാധന എങ്ങനെ നടത്തണം എന്നിവയിലൊന്നും ഇടപെടാൻ കഴിയില്ല.

    Also Read-Narendra Modi| 'കൃത്യതയും സൂക്ഷ്മതയും പുലർത്തുന്ന സ്ഥാപനം;'സംസ്ഥാനത്തിന്റെ വിമർശനങ്ങൾക്കിടെ CAG യെ പ്രശംസിച്ച് പ്രധാനമന്ത്രി

    ആചാര ലംഘനങ്ങൾ വസ്തുതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. ഉചിതമായ കോടതിയിൽ സിവിൽ ഹർജിയിലൂടെ ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാൻ കഴിയും. അതേസമയം, ക്ഷേത്ര ഭരണത്തിലെ അപാകതകളിൽ ഇടപെടാൻ ഭരണഘടന കോടതികൾക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

    Also Read-Saurabh Kirpal | രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയായി സൗരഭ് കൃപാല്‍

    വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരലംഘന പരാതിയിൽ തിരുപ്പതി ക്ഷേത്രം അധികൃതർ ഹർജിക്കാരനായ ശ്രീവാരി ദാദയ്ക്ക് എട്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

    വിശദീകരണത്തിൽ തൃപ്തനല്ലെങ്കിൽ ഹർജിക്കാരന് ഉചിതമായ സംവിധാനത്തെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ആചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണനയിലുള്ളപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ എന്നതും ശ്രദ്ധേയമാണ്.
    Published by:Naseeba TC
    First published:
    )}