• HOME
  • »
  • NEWS
  • »
  • india
  • »
  • കേന്ദ്രത്തിന് തിരിച്ചടി; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം;ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം; സുപ്രീംകോടതി

കേന്ദ്രത്തിന് തിരിച്ചടി; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം;ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം; സുപ്രീംകോടതി

അവശ്യ സേവനങ്ങൾക്കായി കശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി

News18

News18

  • Share this:
    ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളിൽ കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

    also read:പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം കരയിൽ നിന്ന് കടലിലേക്കും 

    അവശ്യ സേവനങ്ങൾക്കായി കശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി. ഇന്റർനെറ്റ് പൗരന്റെ മൗലിക അവകാശമാണെന്നും പൂർണ ഇന്റർനെറ്റ് നിയന്ത്രണം അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളുവെന്നും കോടതി വ്യക്തമാക്കി.

    കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കോൺഗ്രസ് ലീഡർ ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായ് എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

    പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് സസ്‌പെന്‍ഷന്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

    'ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ്‌ വിച്ഛേദിക്കാം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണ്' - കോടതി ചൂണ്ടിക്കാട്ടി.

    നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്.


    Published by:Gowthamy GG
    First published: