• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധിക്ക് ആശ്വാസം; രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന ഹർജി സുപ്രീംകോടതി തള്ളി

രാഹുൽ ഗാന്ധിക്ക് ആശ്വാസം; രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന ഹർജി സുപ്രീംകോടതി തള്ളി

അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ രണ്ടു മണ്ഡലങ്ങളിലുമുള്ള സ്ഥാനാർഥിത്വവും വോട്ട് ചെയ്യാനുള്ള അവകാശവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് ആരോപിച്ചു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. അഖിലഭാരത ഹിന്ദു മഹാസഭയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ബ്രിട്ടണിൽ പ്രവർത്തിപ്പിച്ചിരുന്ന കമ്പനി രേഖകളുടെ റിട്ടേൺസിൽ പറയുന്നുണ്ട്.

    അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ രണ്ടു മണ്ഡലങ്ങളിലുമുള്ള സ്ഥാനാർഥിത്വവും വോട്ട് ചെയ്യാനുള്ള അവകാശവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

    2015ൽ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇന്ന് ഈ ഹർജി പരിഗണനയ്ക്ക് എത്തിയപ്പോൾ ചീഫ് ജസ്റ്റിസ് പരിഹാസ രൂപത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ, എന്തു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ഹർജിയെന്ന് കോടതി
    ചോദിച്ചു. ഒരു കടലാസിൽ രാഹുൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് ഉള്ളതുകൊണ്ട് രാഹുൽ ബ്രിട്ടീഷ് പൗരൻ ആകുമോയെന്നും കോടതി ചോദിച്ചു.

    ഇയാൾക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നാണ് അഭിഭാഷകൻ പറഞ്ഞത്. രാജ്യത്തെ 130 കോടി ജനങ്ങളിൽ എല്ലാവർക്കും പ്രധാനമന്ത്രി ആകണമെന്ന് നിർബന്ധമുണ്ടാകും. അങ്ങനെ ആഗ്രഹമില്ലാത്ത ആരാണ് ഉള്ളതെന്നും ആരോഗ്യപരമായ ആഗ്രഹമാണ് അതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

    ഈ നിരീക്ഷണങ്ങളോടെയാണ് ഹർജി തള്ളിയിരിക്കുന്നത്.

    First published: